പൊന്നാനിയിലെ പ്രകടനം അന്വേഷിക്കാൻ സി.പി.എം കമീഷൻ
text_fieldsപൊന്നാനി: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ ഒരുവിഭാഗം പ്രവർത്തകർ പ്രകടനം നടത്തിയതിനെക്കുറിച്ച് പരിശോധിക്കാൻ സി.പി.എം സംസ്ഥാനകമ്മിറ്റി അന്വേഷണ കമീഷനെ നിയോഗിച്ചു. മലപ്പുറം ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.എം. സിദ്ദീഖിനെ പൊന്നാനിയിൽ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം നടന്നത്.
സിദ്ദീഖിനും മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും വേണ്ടി പോസ്റ്ററുകൾ ഉയർന്ന സാഹചര്യവും അന്വേഷിക്കും. ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്തകളും പരിശോധിക്കും. ചില നേതാക്കളുടെ മൗനാനുവാദത്തോടെയാണ് തെരുവിൽ പരസ്യപ്രകടനം നടന്നതെന്നാണ് സംസ്ഥാന നേതൃത്വത്തിെൻറ വിലയിരുത്തൽ. പി. നന്ദകുമാർ മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചതിനെത്തുടർന്ന് നടപടിയുണ്ടാകില്ലെന്നായിരുന്നു കരുതിയിരുന്നതെങ്കിലും വിഷയം സമഗ്രമായി പഠിക്കാൻ തന്നെയാണ് സംസ്ഥാന നേതൃത്വത്തിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.