സി.പി.എം സമ്മേളനം മാറ്റൽ: തീരുമാനം അടുത്തമാസം
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തിൽ സി.പി.എം സംസ്ഥാന സമ്മേളനം മാറ്റിവെക്കണമോയെന്ന കാര്യത്തിൽ ഫെബ്രുവരി 15ഓടെ തീരുമാനമെടുക്കും. മാർച്ച് ഒന്നുമുതൽ നാലുവരെ എറണാകുളത്താണ് സമ്മേളനം. കോവിഡ് സാഹചര്യത്തിൽ കണ്ണൂരിൽ നിശ്ചയിച്ച പാർട്ടി കോൺഗ്രസിന്റെ കാര്യത്തിലും പുനരാലോചന വേണ്ടിവരും. സംസ്ഥാന സമ്മേളനം മാറ്റാൻ നിലവിൽ തീരുമാനമില്ലെന്നും ഫെബ്രുവരി മധ്യത്തോടെ സാഹചര്യം നോക്കി തീരുമാനമെടുക്കുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.
കോവിഡ് മാനദണ്ഡ പ്രകാരം പ്രതിനിധികൾക്ക് മുഴുവൻ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാത്ത സ്ഥിതിയാണെങ്കിൽ മാറ്റിവെക്കേണ്ടിവരും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ സമ്മേളനം നടത്തൂ. സ്ഥിതി മെച്ചപ്പെടുന്ന മുറക്ക് ആലപ്പുഴ ജില്ല സമ്മേളന തീയതി നിശ്ചയിക്കും. പാർട്ടി പരിപാടികൾ അതാത് പ്രദേശത്തെ കോവിഡ് മാനദണ്ഡ പ്രകാരം മാത്രമേ പാടുള്ളൂവെന്ന് ജില്ല കമ്മിറ്റികൾക്ക് നിർദേശം നൽകും.
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്താൻ പാർട്ടി മുന്നിട്ടിറങ്ങാനും യോഗം തീരുമാനിച്ചു. എല്ലാ ബ്രാഞ്ചുകളും പ്രവർത്തനരംഗത്തിറങ്ങും. സമൂഹ അടുക്കള ആരംഭിക്കുകയും ആവശ്യമുള്ളവർക്ക് ഭക്ഷണം എത്തിക്കുകയും ചെയ്യും. വാർഡുതല സമിതികൾ സജീവമാക്കും. കിടപ്പുരോഗികൾക്ക് പരിചരണം ഉറപ്പാക്കുമെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.