Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം സമ്മേളനം...

സി.പി.എം സമ്മേളനം നൽകുന്നത്​ മാർക്സിസം കാലഹരണപ്പെട്ടെന്ന സന്ദേശം -എൻ.കെ. പ്രേമചന്ദ്രൻ

text_fields
bookmark_border
NK Premachandran
cancel

തിരുവനന്തപുരം: മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയ ശാസ്ത്രവും സോഷ്യലിസ്റ്റ് സാമൂഹിക-സാമ്പത്തിക ശാസ്ത്രവും കാലഹരണപ്പെട്ടെന്ന സന്ദേശമാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിലൂടെ നൽകിയതെന്ന്​ ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ആർ.വൈ.എഫ്​ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദേശ മൂലധനം അനിവാര്യമാണെന്ന് വികസന രേഖയിൽ പറയുമ്പോൾ ഇടതുപക്ഷനയത്തെ സി.പി.എം തള്ളിപ്പറയുകയാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

ഇഷ്ടമില്ലാത്ത ആളുകളെ മാറ്റാൻ നയം കൊണ്ടുവരികയും ഈ നയങ്ങൾ പിണറായി വിജയനും കോടിയേരിക്കും ബാധകമല്ലാത്തതും ഏകാധിപത്യ ശൈലിയുടെ ദുരന്തമാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RSPNK Premachandran
News Summary - CPM conference sends message that Marxism is outdated - NK Premachandran
Next Story