ജോസ് നഷ്ടമല്ലെന്ന് ഉറപ്പിച്ച് സി.പി.എം; ആദ്യ പരീക്ഷ തദ്ദേശം
text_fieldsതിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിെൻറ എൽ.ഡി.എഫ് പ്രവേശനം രാഷ്ട്രീയനേട്ടമാകുമെന്ന ഉറച്ചവിശ്വാസത്തിലാണ് സി.പി.എം. ജോസ് കെ. മാണിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സി.പി.എം നേതൃത്വത്തിെൻറയും മുഖ്യമന്ത്രിയുടെയും എൽ.ഡി.എഫ് കൺവീനറുടെയും പ്രതികരണം വെളിവാക്കിയത് ഇൗ പ്രതീക്ഷയാണ്.
മുമ്പ് കെ.എം. മാണിയോട് തൊട്ടുകൂടായ്മ പ്രകടിപ്പിച്ച സി.പി.െഎ മകെൻറ വരവിന് തടയിടാത്തതും എൻ.സി.പി ആശങ്ക അടക്കി മുന്നണി മര്യാദ പാലിക്കുന്നതും ഇതരകക്ഷികളുടെയും മനസ്സ് വെളിപ്പെടുത്തുന്നു. ആരോപണങ്ങളിലും കേന്ദ്ര അന്വേഷണ ഏജൻസികളുടെ പിടിമുറുക്കലിലും ഭരണം ഉലയുേമ്പാൾ തെരഞ്ഞെടുപ്പ് വർഷത്തിൽ പ്രായോഗിക രാഷ്ട്രീയത്തിെൻറ ഒഴുക്കിനൊത്ത് നീന്തുകയല്ലാതെ മറ്റ് പോംവഴികൾ ഇൗ കക്ഷികൾക്കുമില്ല.
ജോസ് വിഭാഗത്തെ ഒൗദ്യോഗികമായി സ്വാഗതം ചെയ്യുകയെന്ന നടപടിക്രമം മാത്രമാണ് എൽ.ഡി.എഫിൽ അവശേഷിക്കുന്നത്. ഇൗ ആഴ്ച എൽ.ഡി.എഫ് ചേർന്നേക്കും. സി.പി.െഎ നിർവാഹകസമിതി 21നാണ്. ജോസിെൻറ വരവ് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും കണ്ണൂരിലെ കുടിയേറ്റമേഖലയിലും ഗുണമുണ്ടാക്കുമെന്ന വിലയിരുത്തലാണ് സി.പി.എമ്മിന്.
എറണാകുളത്തെ പിറവം, കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിൽ വിജയത്തിലെത്തിക്കും. പെരുമ്പാവൂർ, അങ്കമാലി മണ്ഡലങ്ങളിൽ നില മെച്ചമാക്കും. അസംബ്ലി സീറ്റ് ധാരണയിലേക്ക് സി.പി.എം-ജോസ് വിഭാഗം എത്തിയിട്ടില്ല. എന്നാൽ, മത്സരിച്ച 15 സീറ്റുകളാണ് മനസ്സിലെന്ന് അവർ സി.പി.എമ്മിനെ അറിയിച്ചിട്ടുണ്ട്.
സീറ്റ് ചർച്ചകൾ ആദ്യം മുന്നണിയിലെന്ന സി.പി.എം നിലപാട് ജോസ് വിഭാഗം അംഗീകരിച്ചു. സീറ്റുകളുടെ കാര്യത്തിലാണ് സി.പി.െഎക്കും എൻ.സി.പിക്കും ആശങ്ക. ഇവരെ വിശ്വാസത്തിലെടുത്ത് പരിഹാരമുണ്ടാക്കേണ്ട ബാധ്യത സി.പി.എമ്മിനാകും. പാലായാകും അതിൽ കീറാമുട്ടി.
35 ഒാളം തദ്ദേശസ്ഥാപനങ്ങളിൽ രാഷ്ട്രീയഗുണമുണ്ടാകുമെന്ന് സി.പി.എമ്മിനും സി.പി.െഎക്കും ബോധ്യമുണ്ട്. കഴിഞ്ഞതവണ 50-100 വോട്ടിന് കൈവിട്ട വാർഡുകൾ ഉൾപ്പെടെ പിടിക്കാമെന്നാണ് വിശ്വാസം.
തങ്ങളുടെ ശക്തിയിൽ അവിശ്വാസം പ്രകടിപ്പിച്ച സി.പി.െഎക്ക് മുന്നിലെ ജോസ് വിഭാഗത്തിെൻറ ആദ്യ പരീക്ഷയാണ് തദ്ദേശതെരഞ്ഞെടുപ്പ്. അതിലെ നേട്ടവും കോട്ടവുമാകും അസംബ്ലി തെരഞ്ഞെടുപ്പിൽ അവരുടെ വിലപേശൽ ശക്തി നിർണയിക്കുക. അതിനാൽ എല്ലാ കണ്ണും തദ്ദേശതെരഞ്ഞെടുപ്പിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.