സി.പി.എം–കോൺഗ്രസ് ഏറ്റുമുട്ടൽ; സ്ത്രീകൾ ഉൾെപ്പടെ അഞ്ചുപേർക്ക് പരിക്ക്
text_fieldsവണ്ടിപ്പെരിയാർ: സി.പി.എം-കോൺഗ്രസ് സംഘട്ടനത്തിൽ അഞ്ചുപേർക്ക് പരിക്ക്. തലക്ക് ഗുരുതര പരിക്കേറ്റ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷാൻ അരുവിപ്ലാക്കലിനെ (28) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷത്തിനിടെ പരിക്കേറ്റ സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി വിജയാനന്ദെൻറ മകൻ ആനന്ദ്ഭവനിൽ വിഷ്ണു ആനന്ദിനെ (25) വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഘർഷത്തിെൻറ തുടക്കം.വണ്ടിപ്പെരിയാർ ഇഞ്ചക്കാട് ആറ്റോരം ഒമ്പതാംവാർഡിൽ കോൺഗ്രസ് സ്വതന്ത്രയായി മത്സരിച്ച എസ്. വിജയലക്ഷ്മിയുടെ വീടിനുനേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ വിജയലക്ഷ്മി (44), മാതാവ് രാധാമണി (69), മകൾ മാളവിക (10) എന്നിവർക്ക് പരിക്കേറ്റു.
ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനുപിന്നാലെ കോൺഗ്രസ്-സി.പി.എം പ്രവർത്തകർ ഏറ്റുമുട്ടി. ഇതിനിടയിലാണ് മറ്റ് രണ്ടുപേർക്ക് പരിക്കേറ്റത്. ആക്രമത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പൊലീസ് കേസെടുത്തു. വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.