പണിമുടക്കിനിടെ വെഞ്ഞാറമൂട്ടിൽ സി.പി.എം-സി.പി.ഐ സംഘർഷം; ഏറ്റുമുട്ടലിന് കാരണം ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചത്
text_fieldsതിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ സി.പി.എം- സി.പി.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. സി.പി.ഐ തൊഴിലാളി സംഘടന എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം സി.പി.എം തൊഴിലാളി സംഘടനയായ സി.ഐ.ടി.യുവിന്‍റെ പന്തലിന് സമീപം എത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. ഇവിടെ ഇരു തൊഴിലാളി സംഘടനകളും വെവ്വേറെ പന്തൽ കെട്ടിയാണ് പണിമുടക്ക് നടത്തുന്നത്.
സി.ഐ.ടി.യുവിന്‍റെ പന്തലിന് മുമ്പിലൂടെ കടന്നുപോയ എ.ഐ.ടി.യു.സി പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചതോടയാണ് ഇരു വിഭാഗങ്ങളും തമ്മിൽ വാക്കുതർക്കമുണ്ടായത്. തുടർന്ന് പ്രവർത്തകർ തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
സംഘർഷത്തിന് പിന്നാലെ സി.ഐ.ടി.യു പ്രവർത്തകർ എ.ഐ.ടി.യു.സി സമരപന്തലിലേക്ക് പ്രകടനം നടത്തി. പ്രകടനത്തെ പൊലീസ് വാഹനം കുറുകെയിട്ട് തടഞ്ഞു. തുടർന്ന് ഇരുവിഭാഗത്ത് നിന്ന് കല്ലേറ് നടന്നു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.