സി.പി.െഎ -സി.പി.എം തർക്കം മുറുകുന്നു
text_fieldsതിരുവനന്തപുരം: മൂന്നാർ വിഷയത്തിൽ നിലപാട് കടുപ്പിച്ച് സി.പി.െഎ. മുഖ്യമന്ത്രി വിളിച്ച യോഗത്തെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നും റവന്യൂ മന്ത്രി അതിൽ പെങ്കടുക്കില്ലെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരസ്യമായി പ്രതികരിച്ചു. സർക്കാർ എന്നാൽ സി.പി.എം മാത്രമല്ല, എല്ലാവരും ഉൾക്കൊള്ളുന്നതാണെന്നും കാനം വ്യക്തമാക്കി.
ദേവികുളം സബ്കലക്ടറെ മാറ്റാത്തത് സി.പി.എം ആവശ്യപ്പെടാത്തതുകൊണ്ടാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരിച്ചടിച്ചു. സബ്കലക്ടറെ മാറ്റാത്തത് സി.പി.െഎയുടെ എതിർപ്പ് കാരണമല്ലെന്ന സൂചനയാണ് കോടിയേരി ബാലകൃഷ്ണൻ നൽകുന്നത്. മൂന്നാറിെൻറ പേരിൽ സി.പി.എം-സി.പി.െഎ തർക്കം കൂടുതൽ രൂക്ഷമാക്കുംവിധമാണ് നേതാക്കളുടെ പരസ്യപോര്.
സബ്കലക്ടറെ മാറ്റണമെന്നതടക്കം ആവശ്യമുയർത്തി ഇടുക്കിയിലെ കക്ഷിനേതാക്കൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. എന്നാൽ, കൈയേറ്റം ഒഴിപ്പിക്കുന്നകാര്യത്തിൽ ശരിയായ നടപടിയാണ് മൂന്നാറിൽ കൈക്കൊള്ളുന്നതെന്നും യോഗം വേണ്ടെന്നുമാണ് റവന്യൂ വകുപ്പിെൻറ നിലപാട്. റവന്യൂ വകുപ്പിനെ ഇരുട്ടിൽ നിർത്തി യോഗം വിളിക്കാൻ മുഖ്യമന്ത്രിയുടെ ഒാഫിസ് കൈക്കൊണ്ട തീരുമാനത്തിൽ സി.പി.െഎ അസ്വസ്ഥരാണ്. മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഒപ്പിട്ടതിന് മുതിർന്ന നേതാവ് സി.എ. കുര്യനെതിരെയും പാർട്ടി എക്സിക്യൂട്ടീവിൽ വിമർശനം ഉയർന്നിരുന്നു. റവന്യൂമന്ത്രി പെങ്കടുക്കാത്ത യോഗത്തിൽ മൂന്നാറിനെക്കുറിച്ച് എന്ത് തീരുമാനമാണ് എടുക്കുകയെന്ന് കാനം ചോദിച്ചു. വകുപ്പുമന്ത്രിയെ മാറ്റിനിർത്തി യോഗം വിളിക്കുന്ന കീഴ്വഴക്കമില്ല. സർക്കാർ എന്നാൽ സി.പി.എം മാത്രമല്ല, എല്ലാവരും ഉൾക്കൊള്ളുന്നതാണ്. യോഗത്തിൽ എന്ത് തീരുമാനം എടുത്താലും പ്രശ്നമല്ല. തങ്ങളെ യോഗത്തിലേക്ക് വിളിച്ചിട്ടില്ല.
പാർട്ടി സെക്രട്ടറി പാർട്ടിയുടെ നിലപാടാണ് വ്യക്തമാക്കിയതെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. യോഗം വിളിച്ചതിൽ സി.പി.െഎക്ക് പരാതി ഉണ്ടെങ്കിൽ ഇടതുമുന്നണി ചർച്ച ചെയ്യുമെന്ന് കോടിയേരി വ്യക്തമാക്കിയിട്ടുണ്ട്. സബ് കലക്ടറെ മാറ്റണമെന്ന് സി.പി.എം ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ആവശ്യം മുന്നോട്ടുവെക്കാത്തതുകൊണ്ടാണ് അദ്ദേഹത്തെ മാറ്റാത്തെതന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.