സർക്കാറിനെതിരെ ചെന്നിത്തലയുടെ കുറ്റപത്രം
text_fieldsതിരുവനന്തപുരം: പിണറായി സർക്കാർ പൂർത്തിയാക്കിയത് ഭരണസ്തംഭനത്തിെൻറയും െകടുകാര്യസ്ഥതയുടെയും കൂട്ടുത്തരവാദിത്തമില്ലായ്മയുടെയും ഒരു വർഷമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നും ശരിയാകാത്ത വർഷമായിരുെന്നന്നും ജനങ്ങളിൽനിന്നും മാധ്യമങ്ങിൽനിന്നും ഇത്രയും അകന്ന സർക്കാർ കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്നും ആേരാപിച്ച ചെന്നിത്തല സർക്കാറിനെതിരെ 65 വിഷയങ്ങളടങ്ങിയ കുറ്റപത്രവും വാർത്താസമ്മേളനത്തിൽ പുറത്തിറക്കി. എല്ലാ അധികാരങ്ങളും മുഖ്യമന്ത്രിയിൽ കേന്ദ്രീകരിച്ചു.
ധാർഷ്ട്യം, ധിക്കാരം, അഹങ്കാരം എന്നിവയാണ് സർക്കാർ ശൈലി. മന്ത്രിമാർ തമ്മിലെ അഭിപ്രായ വ്യത്യാസം മന്ത്രിസഭാ പ്രവർത്തനെത്ത ബാധിച്ചു. എടുത്തുപറയത്തക്ക ഒരു നേട്ടവും സർക്കാറിനില്ല. നേട്ടങ്ങളായി പറയുന്ന കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം എന്നിവ യു.ഡി.എഫ് കാലത്ത് ആരംഭിച്ചതാണ്. ഒരു വർഷത്തിൽ പുതിയ പദ്ധതിയോ അടിസ്ഥാന സൗകര്യവികസനത്തിന് ഉതകുന്ന പരിപാടിയോ നടപ്പാക്കാനായില്ല.
റേഷൻ മുടങ്ങി, റേഷൻകാർഡ് വിതരണം ചെയ്തില്ല, പൊതുമേഖലയിലെ ഉന്നത േജാലികൾ ബന്ധുക്കൾക്ക്, സംസ്ഥാനം സ്ത്രീപീഡകരുടെ പറുദീസയായി, മഹിജയെ പൊലീസ് വലിച്ചിഴച്ചു, ജിഷ്ണുവിെൻറ കുടുംബവുമായി ഉണ്ടാക്കിയ കരാർ പാലിച്ചില്ല, 302 കൊലപാതകം, 18 രാഷ്ട്രീയ െകാലപാതകങ്ങൾ, 6,23,408 അക്രമങ്ങൾ, സൗമ്യവധക്കേസ് നടത്തിപ്പിൽ ഗുരുതര വീഴ്ച, ജിഷ കേസ് കോടതിയിലെത്തിച്ചത് സൂക്ഷ്മതയില്ലാതെ, യു.എ.പി.എ വ്യാപകമായി ദുരുപയോഗം ചെയ്തു, മൂന്നാറിൽ സി.പി.എം ആഭിമുഖ്യത്തിൽ ൈകയേറ്റം, പാവപ്പെട്ട കുട്ടികൾക്ക് സ്വാശ്രയ മേഖല അന്യമാക്കി, 10ാംക്ലാസ് ചോദ്യം ചോർന്നു, െഎ.എ.എസ്, െഎ.പി.എസ് ഉദ്യോഗസ്ഥരെ തമ്മിലടിപ്പിച്ചു, രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നഷ്ടപ്പെടുത്തി, ആരോഗ്യരംഗത്തെ ജനോപകാര പദ്ധതികൾ അട്ടിമറിച്ചു തുടങ്ങിയ ആരോപണങ്ങളും അദ്ദേഹം കുറ്റപത്രത്തിൽ ഉന്നയിച്ചു.
സർക്കാർ വാർഷികം പ്രതിപക്ഷം ബഹിഷ്കരിക്കില്ലെന്നും മേയ് 25ന് 140 മണ്ഡലങ്ങളിലും പ്രതിഷേധയോഗം നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.