ബംഗാളിൽനിന്ന് സി.പി.എം പാഠം പഠിച്ചില്ല -ഡോ. അരവിന്ദ് കുമാർ
text_fieldsതിരുവനന്തപുരം: ബംഗാളിൽനിന്ന് സി.പി.എം ഒരു പാഠവും പഠിച്ചില്ലെന്നതിന്റെ തെളിവാണ് കേരളത്തിലെ ഇടതു ഭരണകൂടത്തിന്റെ നിലപാടുകളെന്ന് ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ സർവകലാശാലയിലെ കെ.ആർ. നാരായണൻ സെന്റർ ഫോർ ദലിത് ആൻഡ് മൈനോറിറ്റി സ്റ്റഡീസ് ഫാക്കൽറ്റി ഡോ. അരവിന്ദ് കുമാർ.
കേരളത്തിൽ ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുക, സർക്കാർ സർവിസിൽ ആനുപാതിക പ്രതിനിധ്യം നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള വെൽഫെയർ പാർട്ടി സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബംഗാളിൽ നീണ്ടകാലം സി.പി.എം അധികാരത്തിലിരുന്നിട്ടും പിന്നാക്ക പ്രതിനിധ്യം ഉറപ്പുവരുത്താനായില്ല. കേരളത്തിൽ ജാതി സെൻസസിനെതിരെ നിലപാടെടുക്കുകയും മുന്നാക്ക സംവരണം നടപ്പാക്കുകയും ചെയ്ത് ഇതേപാതയിലാണ് സർക്കാർ സഞ്ചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ ട്രഷറർ അത്തീഖ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അധ്യക്ഷതവഹിച്ചു. സാമൂഹിക നീതി ആവശ്യപ്പെട്ട് ‘തിരുവനന്തപുരം പ്രഖ്യാപന’വും അവതരിപ്പിച്ചു.
പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, വണിക വൈശ്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറി കുട്ടപ്പൻ ചെട്ടിയാർ, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി, കെ.കെ. ബാബുരാജ്, കെ. അംബുജാക്ഷൻ, ഡോ. എസ്. ശാർങ്ഗധരൻ, ഒ.പി. രവീന്ദ്രൻ, ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ജെ. രഘു, ഗ്രോ വാസു, മുസ്‍ലിം ജമാഅത്ത് ഫെഡറേഷൻ ഓർഗനൈസിങ് സെക്രട്ടറി കടയ്ക്കൽ ജുനൈദ്, കെ.പി.എം.എസ് സെക്രട്ടേറിയറ്റ് അംഗം ബൈജു കലാശാല, ശ്രീരാമൻ കൊയ്യോൻ, ബാബുരാജ് ഭഗവതി, ആർ.എം.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്. ഹരിഹരൻ, ന്യൂനപക്ഷ ക്ഷേമവകുപ്പ് മുൻ ഡയറക്ടർ പി. നസീർ, സി.എസ്.ഡി.എസ് സംസ്ഥാന കമ്മിറ്റി അംഗം ശ്രീകുമാർ, മറുവാക്ക് എഡിറ്റർ അംബിക, ജമാഅത്ത് കൗൺസിൽ പ്രസിഡൻറ് കരമന ബയാർ, ബി.എസ്.പി സെക്രട്ടറി സന്തോഷ് പാലത്തുംപാടൻ, അണ്ണാ ഡി.എച്ച്.ആർ.എം വർക്കിങ് പ്രസിഡന്റ് സജി കൊല്ലം, ഡി.എസ്.എസ് ചെയർപേഴ്സൺ രേഷ്മ കരിവേടകം, സി.ഡി.എൻ ജനറൽ സെക്രട്ടറി ലൂക്കോസ് നീലമ്പേരൂര്‍, അനന്തു രാജ്, തീരദേശ ഭൂസമര സമിതി ചെയർപേഴ്സൺ മാഗ്ലിൻ ഫിലോമിന, സ്റ്റുഡൻറ്സ് ഫെഡറേഷൻ ഓഫ് ദ്രവീഡിയൻസ് നാഷനൽ ഓർഗനൈസർ ഇലയ്യകുമാർ, വെൽഫെയർ പാർട്ടി ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, വൈസ് പ്രസിഡൻറ് കെ.എ. ഷഫീഖ്, വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് വി.എ. ഫായിസ, ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡൻറ് കെ.എം. ഷെഫ്റിൻ, എഫ്.ഐ.ടി.യു പ്രസിഡന്റ് ജ്യോതിവാസ് പറവൂർ, പ്രവാസി വെൽഫെയർ പ്രസിഡൻറ് അസ്‍ലം ചെറുവാടി, അസെറ്റ് കൺവീനർ എസ്. ഖമറുദ്ദീൻ, എ.എം. നദ്‌വി, സന്തോഷ് അഞ്ചൽ, ഗാർഗിയൻ, കരകുളം സത്യകുമാർ, അജി എം. ചാലക്കേരി, കുഞ്ഞുമോൻ പുത്തൂർ, എം.കെ. ദാസൻ, വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ല പ്രസിഡന്റ് അഷ്റഫ് കല്ലറ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.