സി.പി.എം ജില്ല സമ്മേളനം: കോവിഡ് ചട്ടലംഘനത്തിന് ലീഗിന്റെ പരാതി
text_fieldsകണ്ണൂർ: കോവിഡ് ചട്ടം ലംഘിച്ച് പഴയങ്ങാടി എരിപുരത്ത് സി.പി.എം ജില്ല സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പരാതി നൽകി.
സമ്മേളനം കോവിഡ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കല്യാശ്ശേരി മണ്ഡലം ലീഗ് പ്രസിഡൻറ് എസ്.കെ.പി. സകരിയയാണ് പഴയങ്ങാടി പൊലീസിൽ പരാതി നൽകിയത്.
കോവിഡ് വ്യാപനം തടയുന്നതിന് സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ ലംഘിച്ചും സുരക്ഷാക്രമീകരണങ്ങൾ പാലിക്കാതെയും സമ്മേളനം സംഘടിപ്പിച്ച സംഘാടകരും അതിഥികളായി അതിൽ പങ്കെടുത്തവരും നിയമവ്യവസ്ഥയെയും സർക്കാർ നിർദേശങ്ങളെയും വെല്ലുവിളിക്കുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.