സി.പി.എം ജില്ല സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം
text_fieldsതിരുവനന്തപുരം: വിഭാഗീയ പൊട്ടിത്തെറിയില്ലാതെ ബ്രാഞ്ച്, ലോക്കൽ, ഏരിയ സമ്മേളനശേഷം സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുമ്പുള്ള നിർണായക ജില്ല സമ്മേളനങ്ങളിലേക്ക് സി.പി.എം കടക്കുന്നു.
ഡിസംബർ 10-12 വരെ ചേരുന്ന കണ്ണൂർ ജില്ല സമ്മേളനമാണ് ആദ്യത്തേത്. മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പാർട്ടി കോൺഗ്രസിന് വേദിയാവുന്ന കണ്ണൂർ ജില്ല സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഏരിയ സേമ്മളനങ്ങളിൽ കടുത്ത പൊലീസ് വിചാരണയാണ് നടന്നത്.
പത്തനംതിട്ടയിൽ മന്ത്രി വീണ ജോർജിെൻറ ശൈലിയായിരുന്നു അപവാദം. പാലക്കാടായിരുന്നു വിഭാഗീയത രൂക്ഷം. കോഴിക്കോടും മലപ്പുറത്തെ പൊന്നാനിയിലും വിഭാഗീയത പ്രകടമായി. പാലക്കാട് കുഴൽമന്ദം ഏരിയ കമ്മിറ്റിയിൽ നിന്ന് മത്സരത്തിലൂടെ കെ. ശാന്തകുമാരി എം.എൽ.എ പുറത്തായി. ചെർപ്പുളശേരിയിൽ ഔദ്യോഗിക പാനലിലെ 13 പേരെ വെട്ടിയരിഞ്ഞത് പി.കെ. ശശിയെ പിന്തുണച്ചവരാണ്.
തൃത്താലയിൽ സെക്രട്ടറിയെ നറുക്കെടുപ്പിലൂടെ തീരുമാനിക്കേണ്ടിവന്നു. കോഴിക്കോട് പേരാമ്പ്രയിൽ മത്സരത്തിൽ മൂന്നുപേർ പരാജയപ്പെട്ടു. കേക്കാടിയിൽ ഔദ്യോഗിക പാനലിനെതിരെ മത്സരമുണ്ടായി. കോഴിക്കോട് സൗത്തിൽ ജില്ല നേതൃത്വത്തിന് അനഭിമതൻ ഏരിയ സെക്രട്ടറിയായി. വയനാട് വൈത്തിരി, കൽപറ്റ, ബത്തേരി സമ്മേളനങ്ങളിലും മത്സരം നടന്നു. പുൽപള്ളിയിൽ മുൻ എം.എൽ.എക്കൊപ്പമുള്ള പഴയ വി.എസ് പക്ഷക്കാരെ വെട്ടിനിരത്തി. നേതാക്കൾ അടക്കം രാജിവെച്ചു.
കണ്ണൂർ തളിപറമ്പിൽ മുൻ ഏരിയ കമ്മിറ്റിയംഗം കോമത്ത് മുരളീധരനെ പുറത്താക്കിപ്പോൾ 18 അംഗങ്ങളും കുടുംബവും സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്നു. പി. ജയരാജനുമായി അടുപ്പമുള്ള മുരളീധരൻ വ്യവസായിയുടെ ആതമഹത്യക്ക് ഇടയായ വിഷയത്തിൽ നഗരസഭ ചെയർപേഴ്സനും എം.വി. ഗോവിന്ദെൻറ ഭാര്യയുമായ ശ്യാമളെക്കതിരെ ആരോപണം ഉന്നയിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വ വിവാദത്തിൽ നടപടി എടുത്ത ടി.എം. സിദ്ദീഖിന് അനുകൂലമായി മലപ്പുറം പൊന്നാനിയിൽ രാജി പ്രതിഷേധം തുടരുന്നു. അവിടെ ഔദ്യോഗിക പാനലിെനതിരെ മത്സരിച്ചവരിൽ ഇമ്പിച്ചിബാവയുടെ മകൻ ഇ.കെ. ഖലീലുമുണ്ട്.
പത്തനംതിട്ട ലോക്കൽ, ഏരിയ സമ്മേളനത്തിലാണ് മന്ത്രി വീണ ജോർജിെൻറ ദൈവ നാമ സത്യപ്രതിജ്ഞയും വിളിച്ചാൽ േഫാൺ എടുക്കില്ലെന്നതും വിമർശിക്കപ്പെട്ടത്. കുലംകുത്തികൾ അടുത്ത സമ്മേളനം കാണില്ലെന്നായിരുന്നു ജില്ല സെക്രട്ടറി കെ.പി. ഉദയഭാനുവിെൻറ മറുപടി. ആലപ്പുഴയിൽ ചില ലോക്കൽ കമ്മിറ്റി സമ്മേളനങ്ങൾ തർക്കംമൂലം നിർത്തിവെച്ചു. തിരുവനന്തപുരം വിളപ്പിൽ ഏരിയയിൽ സമ്മേളന തർക്കം രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരുടെ റോഡിലെ തമ്മിലടിയിലാണ് കലാശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.