അമ്പലപ്പുഴയിലെ സുധാകരന്റെ ഇടപെടൽ പരിശോധിക്കാൻ സി.പി.എം അന്വേഷണ കമീഷൻ 25ന് എത്തും
text_fieldsആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച വരുത്തിയെന്ന മുൻ മന്ത്രി ജി. സുധാകരെനതിരെയുള്ള ആരോപണത്തിൽ സി.പി.എം സംസ്ഥാന സമിതി തീരുമാനപ്രകാരമുള്ള അന്വേഷണ കമീഷൻ ഈ മാസം 25ന് തെളിവെടുപ്പിന് ആലപ്പുഴയിൽ എത്തും. കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം.പിയും സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.ജെ. തോമസും അടങ്ങുന്നതാണ് സംഘം. ശനിയാഴ്ച ചേർന്ന ജില്ല സെക്രേട്ടറിയറ്റിലും തുടർച്ചയായി ഞായറാഴ്ച ചേർന്ന ജില്ല കമ്മിറ്റിയിലും ജി. സുധാകരൻ പങ്കെടുത്തിരുന്നു. തെൻറ ഘടകമല്ലാത്തതിനാൽ ജി. സുധാകരൻ യോഗങ്ങളിൽ സംസാരിച്ചില്ല. ഉയർന്ന വിമർശനങ്ങേളാട് അദ്ദേഹം മൗനംപാലിച്ചു.
അമ്പലപ്പുഴ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വന്ന പോരായ്മ പരിശോധിക്കാൻ കമീഷനെ വെച്ച കാര്യം ജില്ല കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു. 40 അംഗ കമ്മിറ്റിയിൽ 35 പേരും കമീഷനെ സ്വാഗതം ചെയ്യുകയായിരുന്നു. ജില്ലയിൽതന്നെ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കണമെന്ന നിലപാടായിരുന്നു ബാക്കി അഞ്ചുപേരും സ്വീകരിച്ചത്. കെ. പ്രസാദ്, കെ. രാഘവൻ, ഡി. ലക്ഷ്്മണൻ, ശിവദാസ്, ഹരിശങ്കർ എന്നിവരാണ് സുധാകരന് അനുകൂലമായി നിലപാട് സ്വീകരിച്ചത്.
ഇതിനിടെ, ജില്ല കമ്മിറ്റിയിൽ ജില്ലയിലെ ഏഴുമണ്ഡലത്തിലും തോൽക്കുമെന്ന് മുതിർന്ന നേതാവ് പറഞ്ഞത് അന്വേഷിക്കണമെന്ന് എ.എം. ആരിഫ് എം.പി യോഗത്തിൽ ആവശ്യപ്പെട്ടു. പേര് പറഞ്ഞില്ലെങ്കിലും അത് സുധാകരന് എതിരെയുള്ള ഒളിയമ്പായിരുെന്നന്നാണ് സൂചന. സുധാകരൻ യോഗത്തിൽ പങ്കെടുത്തതിനാൽ മാത്രമാണ് ആരിഫ് പേര് പറയാതിരുന്നത്. ഈ വിഷയം പാർട്ടി അന്വേഷിക്കണമെന്ന് ആരിഫ് ആവശ്യപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.