മെഗാ തിരുവാതിരയിൽ കോവിഡ് മാനദണ്ഡം ലംഘിച്ചില്ല; അകലം പാലിക്കാൻ കളം വരച്ചിരുന്നുവെന്ന് സി.പി.എം ജില്ലാ നേതൃത്വം
text_fieldsപാറശാലയിലെ വിവാദമായ മെഗാ തിരുവാതിരയിൽ ആരും കോവിഡ് മാനദണ്ഡം ലംഘിച്ചിട്ടില്ലെന്നും തിരുവാതിരക്കളിയിൽ പങ്കെടുത്ത ഓരോരുത്തർക്കും അകലം പാലിക്കാൻ കളം വരച്ചിരുന്നുവെന്നും സി.പി.എം ജില്ലാ നേതൃത്വം. മെഗാതിരുവാതിരക്കളി നടത്തിയതിനെതിരെ വിവിധ കോണിൽ നിന്ന് വലിയ വിമർശനമാണ് ഉയർന്ന് വരുന്നത്. തിരുവാതിരകളി നടത്തിയത് അശ്രദ്ധകൊണ്ടാണെന്നും മാറ്റിവെക്കേണ്ടതായിരുന്നെന്നും മന്ത്രി വി. ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു. മെഗാതിരുവാതിര സംഘടിപ്പിച്ചതിൽ വീഴ്ച സംഭവിച്ചതായി ജില്ലാ നേതൃത്വം സമ്മതിച്ചിട്ടുണ്ടെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ലെന്നാണ് വിശദീകരിക്കുന്നത്.
കോവിഡ് പ്രോേട്ടാകോളും എസ്.എഫ്.െഎ പ്രവർത്തകൻ ധീരജിെൻറ വധത്തെതുടർന്നുള്ള ദു:ഖ സാഹചര്യവും വിലനിൽക്കുേമ്പാൾ സേമ്മളനത്തോടനുബന്ധിച്ച് മെഗാതിരുവാതിരകളി സംഘടിപ്പിച്ചതിൽ സംസ്ഥാന നേതൃത്വം അതൃപ്തി അറിയിച്ചിട്ടുണ്ട്. സാഹചര്യം പരിഗണിക്കാതെയാണ് തിരുവാതിരക്കളി നടത്തിയതെന്നാണ് സംസ്ഥാന നേതൃത്വത്തിെൻറ വിലയിരുത്തൽ. ഇതുസംബന്ധിച്ച് ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടിയേക്കും. എല്ലാവരും തയ്യാറെടുത്ത് വന്നപ്പോൾ മാറ്റിവയ്ക്കണമെന്ന് പറയാനായില്ലെന്നാണ് ജില്ലാ നേതൃത്വം ഇപ്പോൾ വിശദീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.