ആർ.എസ്.എസ് ചർച്ചക്ക് സി.പി.എം എതിരല്ല- എം.വി ഗോവിന്ദൻ
text_fieldsകൽപറ്റ: ആർ.എസ്.എസ്സുമായി ചർച്ച നടത്തുന്നതിന് എതിരല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആർ.എസ്.എസ്സുമായി ചർച്ച നടത്തരുതെന്ന് സി.പി.എമ്മോ താനോ പറയില്ല. മറ്റ് മുസ്‍ലിം സംഘടനകൾ ആർ.എസ്.എസ്സുമായി ചർച്ച നടത്തുന്നതിനും എതിരല്ല. എന്നാൽ ജമാഅത്തെ ഇസ്‍ലാമി ചർച്ച നടത്തിയതാണ് പ്രശ്നമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
എന്താണ് ആർ.എസ്.എസ്സുമായി ചർച്ച ചെയ്തതെന്ന് ജമാഅത്തെ ഇസ്‍ലാമി പറയണം. ആൾക്കൂട്ടക്കൊലകൾ നടത്തുന്നവരോടാണോ അതേക്കുറിച്ച് ചർച്ച നടത്തുന്നത്? സി.പി.എം ചർച്ച നടത്തിയത് ചില സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ്. ആർ.എസ്.എസ്സുമായി ഉഭയക്ഷകക്ഷി ചർച്ച പലപ്പോഴും നടന്നിട്ടുണ്ട്.
അത് പാടില്ലെന്ന് സി.പി.എം പറഞ്ഞിട്ടില്ലെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. ‘വംശഹത്യയ്ക്ക് നേതൃത്വം കൊടുക്കുന്ന വര്‍ഗീയവാദ മേഖലയിലെ ന്യൂക്ലിയസ്സായി പ്രവര്‍ത്തിക്കുന്നതാണ് ആര്‍.എസ്.എസ്. ഗാന്ധിവധം മുതലിങ്ങോട്ട് എല്ലാ ജനാധിപത്യവിരുദ്ധമായ കടന്നാക്രമണങ്ങളുടെയും ആശയരൂപീകരണത്തിന്‍റെ പ്രധാനപ്പെട്ട കേന്ദ്രമാണത്.
ആ കേന്ദ്രം എന്തിനാണ് ജമാഅത്തെ ഇസ്‍ലാമിയുമായി ചര്‍ച്ച നടത്തിയത് എന്നു പറഞ്ഞാല്‍ മതി. എന്താണ് ഇവര്‍ തമ്മിലുള്ള അന്തര്‍ധാര എന്നാണ് മനസ്സിലാവേണ്ടത്’- എം.വി ഗോവിന്ദന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.