വർഗീയ രാഷ്ട്രീയത്തിനെതിരെ യോജിച്ചപോരാട്ടം അനിവാര്യം –യെച്ചൂരി
text_fieldsകൊല്ലം: വർഗീയരാഷ്ട്രീയത്തിനെതിരെ മേതതര പാർട്ടികളുടെ യോജിച്ച പോരാട്ടം അനിവാര്യമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറം െയച്ചൂരി. രാജ്യത്തിെൻറ മതേതര അടിത്തറ തകർക്കാനാണ് ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും ശ്രമിക്കുന്നത്. ഒക്ടോബർ വിപ്ലവത്തിെൻറ നൂറാംവാർഷികേത്താടനുബന്ധിച്ച് സി.പി.എം ജില്ല കമ്മിറ്റി സംഘടിപ്പിച്ച റെഡ്വളൻറിയർ പരേഡിനോടനുബന്ധിച്ച െപാതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘ്പരിവാറിന് കോൺഗ്രസിെൻറ കാര്യത്തിൽ ഒരു ഉത്കണ്ഠയുമില്ല. അവർ എതിരാളികളായി കാണുന്നത് ഇടതുപാർട്ടികളെയാണ്. വർഗീയതക്കെതിരെ ഇടതുപക്ഷം നടത്തുന്ന ചെറുത്തുനിൽപാണ് അതിന് പ്രധാനകാരണം. കേരളത്തിൽ സി.പി.എമ്മിനെ തകർക്കാനാണ് കേന്ദ്ര ഭരണത്തിെൻറ പിൻബലത്തിൽ ബി.ജെ.പി ശ്രമിക്കുന്നത്. അതിന് എല്ലാവിധ മാർഗങ്ങളും അവർ സ്വീകരിക്കുന്നു. ഇത്തരം എതിർപ്പുകളെയും വെല്ലുവിളികളെയും ജനാധിപത്യമാർഗത്തിൽ നേരിടാനുള്ള ശേഷി സി.പി.എമ്മിനുണ്ട്.
ഒക്ടോബർ വിപ്ലവം പകർന്നുനൽകിയത് ചൂഷണത്തിനെതിരായ ചെറുത്തുനിൽപിെൻറ പാഠമാണ്. സോഷ്യലിസത്തിന് തിരിച്ചടിേയറ്റത് അത് ഉയർത്തിപ്പിടിച്ച തത്വശാസ്ത്രത്തിെൻറ കുഴപ്പംകൊണ്ടല്ല, നടപ്പാക്കിയരീതിയുടെ പോരായ്മകൊണ്ടാണ്. സോവിയറ്റ് യൂനിയൻ തകർെന്നങ്കിലും അതുയർത്തിയ ആശയം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി കോടിേയരി ബാലകൃഷ്ണൻ, പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ഗുരുദാസൻ, കെ. സോമപ്രസാദ് എം.പി, എം.എൽ.എമാരായ എം. നൗഷാദ്, എം. മുകേഷ്, ജില്ല സെക്രട്ടറി കെ.എൻ. ബാലേഗാപാൽ, കെ. രാജഗോപാൽ, ബി. രാഘവൻ, എക്സ് ഏണസ്റ്റ് എന്നിവർ സംസാരിച്ചു. റെഡ് വളൻറിയർ മാർച്ച് ക്യു.എ.സി ഗ്രൗണ്ടിൽ നിന്നാരംഭിച്ച് സേമ്മളനവേദിയായ ആശ്രാമം മൈതാനത്ത് സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.