പത്രപരസ്യം വഴി വലിയ മുറിവാണ് സി.പി.എം ഏൽപ്പിച്ചത് -വി.ഡി സതീശൻ
text_fieldsകാസർകോട്: എൽ.ഡി.എഫിന്‍റെ പത്രപരസ്യം വഴി വലിയ മുറിവാണ് സി.പി.എം ഏൽപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇവർ എങ്ങോട്ടാണ് പോകുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ സി.പി.എം നേതാക്കൾക്ക് സമനില നഷ്ടപ്പെട്ടിരിക്കുകയാണ്. എന്ത്, എങ്ങനെ, ഏതുരീതിയിൽ പറയണമെന്ന് അറിയില്ല. ഇവരെ റിമോട്ട് കൺട്രോൾ ചെയ്യുന്നത് ബി.ജെ.പിയാണെന്നും സതീശൻ വ്യക്തമാക്കി.
മോശവും ഹീനവുമായ വർഗീയത പ്രചരിപ്പിക്കാനാണ് നോക്കിയത്. ഭിന്നിപ്പാക്കാനുള്ള ബി.ജെ.പി, സംഘ്പരിവാർ, സി.പി.എം ശ്രമങ്ങൾക്ക് പാലക്കാട്ടെ വോട്ടർമാർ ശക്തമായ തിരിച്ചടി നൽകും. പത്രപരസ്യം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി എം.ബി രാജേഷ് കണ്ടിട്ടാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി പത്രത്തിൽ പരസ്യം കൊടുത്തത്. പരസ്യം ശരിയാണെന്ന് മന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയിലെ ഒരാളാണ് ഇത് ചെയ്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷവും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും വി.ഡി സതീശൻ മാധ്യമങ്ങളെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.