സി.പി.എമ്മിന്റെ മാനുഷിക മുഖം നഷ്ടമായി-സി.പി. ജോൺ
text_fieldsതിരുവനന്തപുരം: സി.പി.എമ്മിന്റെ മാനുഷിക മുഖം നഷ്ടമായെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ. ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്പോയീസ് ഫെഡറേഷന്റെ(ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ നടക്കുന്ന അംഗനവാടി ജീവനക്കാരുടെ അനിശ്ചത കാല രാപ്പകൽ സമരം 12-ാം ദിനം ഉദ് ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം.
അങ്കണവാടി, ആശാ തുടിങ്ങിയ സാധാരണക്കാരായ ഏകദേശം ഒരു ലക്ഷത്തോളം സ്ത്രീകളാണ് ഈ മേഖലകളിൽ ജോലി ചെയ്യുന്നത്. അവരെ കർണകിമാരാക്കിയാൽ പിണറായുടെ തുടർഭരണ സ്വപനം കരിഞ്ഞു പോകുമെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റീസ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ.അബ്ദുൽ മുത്ത്ലിബ്, ജവഹർ ബാല മഞ്ച് ദേശിയ ചെയർമാൻ ഡോ ജി.വി ഹരി യൂണിയൻ സംസ്ഥാന ഓർഗനൈംസിംഗ് സെക്രട്ടറി നന്ദിയോട് ജീവകുമാർ, യൂനിയൻ നേതാക്കൻമാരായ അലീസ് കെ. മത്തായി, മോളി കുര്യാക്കോസ്, നസീഫ ഉസ്മാൻ, സുഹറ കെ.എം , ഹസീന കെ, മനീഷ കെ എം വിദ്യാമോൾ, ഷിജി മാത്യു , സോജാ കെ.ഇ , എൽദോസ്, ജോസഫ് വി.ജെ എന്നിവർ പ്രസംഗിച്ചു മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം സുധരൻ ഇന്നും സമര പന്തലിൽ എത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്തു.
ഇന്നത്തെ രാപ്പകൽ സമരത്തിന് എറണാകുളം പത്തനംതിട്ട ജില്ലകളിലെ അങ്കണവാടി ജീവനക്കാരാണ് പങ്കെടുത്തത്. കോവളം നിയോജക മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സമരക്കാർ വേണ്ട ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.