കേരളത്തിലെ സി.പി.എം, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മോദിസം-ഷാഫി പറമ്പിൽ
text_fieldsതിരുവനന്തപുരം: പിണറായി വിജയന്‍റെ നേതൃത്വത്തിലെ കേരളത്തിലെ സി.പി.എം കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മോദിസമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. മോദി എന്താണോ രാജ്യത്ത് ചെയ്യുന്നത് അതുതന്നെയാണ് കേരളത്തിൽ പിണറായി വിജയനും ചെയ്യുന്നതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
ചോദ്യം ചോദിക്കുന്നവരെയും അഴിമതി ആരോപണം ഉന്നയിക്കുന്നവരെയും നിശബ്ദരാക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുകയാണ്. അതാണ് മാത്യു കുഴൽനാടന്‍റെ കാര്യത്തിലും കാണുന്നത്. സി.പി.എമ്മിന്‍റെ എം മാർക്സിസത്തിന് വേണ്ടിയല്ല, മോദിസത്തിന് വേണ്ടിയാണ് പിണറായി വിജയൻ ഉപയോഗിക്കുന്നതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
മാത്യു കുഴൽനാടന്‍ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ വേണം ഇടുക്കി ജില്ലയിലെ പാർട്ടി ഓഫീസുകൾ പലതും ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ചവയാണെന്നും മാത്യു കുഴൽനാടന്‍റെ സ്വത്ത് അളക്കുന്നതിന് മുമ്പ് അധികാരത്തിന്‍റെ തണൽ ഉപയോഗിച്ച് നടത്തുന്ന അനധികൃത നിർമ്മാണത്തിന്‍റെ അടിവേര് അറുക്കുകയാണ് വേണ്ടതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
2023ൽ ഇതുവരെ മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം മാധ്യമപ്രവർത്തകർക്ക് ഉണ്ടായിട്ടില്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.