സി.പി.എമ്മിെൻറ പലിശരഹിത സൊസൈറ്റി നിക്ഷേപ സമാഹരണം തുടങ്ങി
text_fieldsകണ്ണൂർ: വിലക്കയറ്റം, തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് പലിശരഹിത സമ്പദ്വ്യവസ്ഥയെന്ന് മന്ത്രി കെ.ടി. ജലീൽ. സി.പി.എം നേതൃത്വത്തിൽ കണ്ണൂരിൽ തുടക്കംകുറിച്ച സംസ്ഥാനത്തെ ആദ്യത്തെ പലിശരഹിത സഹകരണസ്ഥാപനമായ ഹലാൽ ഫായിദ കോഒാപ് സൊസൈറ്റി നിക്ഷേപസമാഹരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പലിശയിൽ അടിസ്ഥാനപ്പെടുത്തിയ വിപണിസംവിധാനത്തിൽ വിലക്കയറ്റം പിടിച്ചുനിർത്തുക അസാധ്യമാണ്. പലിശരഹിത സംവിധാനത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. വീട്ടിൽ കെട്ടിപ്പൂട്ടിവെക്കുന്ന സമ്പത്തിനുള്ള നികുതിയാണ് ഇസ്ലാമിലെ സകാത്ത് സംവിധാനം. സമ്പത്ത് വീട്ടിൽ കെട്ടിവെച്ച് വെറുതെ നികുതി നൽകാൻ ആളുകൾ താൽപര്യപ്പെടില്ല. അതിനാൽ സമ്പത്തുള്ളവർ അത് പുതിയ സംരംഭങ്ങളിൽ നിക്ഷേപിക്കും.
മുസ്ലിംസമൂഹം പൊതുവിൽ വ്യാപാരിസമൂഹമായി മാറുന്നതിെൻറ പശ്ചാത്തലം അതാണ്. മുസ്ലിംകൾക്ക് ഏറ്റവും നന്നായി സഹകരിച്ചുപോകാൻപറ്റുക കമ്യൂണിസ്റ്റുകാരുമായാണ്. മുസ്ലിംകൾ പലിശയെ അംഗീകരിക്കുന്നില്ല. പലിശയെ ചൂഷണ ഉപാധിയായാണ് കമ്യൂണിസ്റ്റുകളും കാണുന്നതെന്നും ജലീൽ തുടർന്നു. കണ്ണൂർ ചേംബർഹാളിൽ നടന്ന ചടങ്ങിൽ ഡോ. പി. സലീം മന്ത്രി കെ.ടി. ജലീലിൽനിന്ന് ആദ്യ ഒാഹരി ഏറ്റുവാങ്ങി. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷതവഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ, സഹകരണവകുപ്പ് അസി. രജിസ്ട്രാർ ദിനേശ് ബാബു, എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.െഎ ജില്ല സെക്രട്ടറി ഷാജിർ സ്വാഗതവും ഒ.വി. ജാഫർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.