ആർ.എസ്.എസ് ഭീകരപ്രസ്ഥാനമാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു-സി.പി.എം
text_fieldsകണ്ണൂർ: ആര്‍ എസ് എസ് ഭീകരപ്രസ്ഥാനമാണെന്നാണ് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലൂടെ ഒരിക്കല്‍കൂടി വ്യക്തമായെന്ന് സിപിഐ(എം). പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ വെണ്ടുട്ടായി ക്വട്ടേഷന്‍ സംഘത്തലവനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ പ്രേംജിത്ത് ഉള്‍പ്പടെ മൂന്ന് പേരെ സ്റ്റേഷന്‍ ആക്രമിച്ച് രക്ഷപ്പെടുത്താനായിരുന്നു ആർ.എസ്.എസ് ശ്രമമെന്നും സി.പി.എം ആരോപിച്ചു.
തീവ്രവാദ സംഘടനകളുടെ രീതിയിലാണ് ജില്ലയിലെ ആര്‍ എസ് എസിന്‍റെ പ്രവര്‍ത്തനം. പിടിയിലായിട്ടുള്ള ഈ വെണ്ടുട്ടായി ക്വട്ടേഷന്‍ സംഘത്തെ കുറിച്ച് മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ തന്നെ പ്രത്യേക ഫീച്ചറുകള്‍ നല്‍കിയിരുന്നു.നഗരപ്രദേശങ്ങളിലുള്ളവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുക എന്നതാണ് ഈ സംഘത്തിന്‍റെ മുഖ്യ ജോലി. ജില്ലയില്‍ ആര്‍ എസ് എസ് നടത്തിയ നിരവധി രാഷ്ട്രീയ കൊലപാതക കേസുകളില്‍ കൂടി ബന്ധമുള്ളവരാണ് പ്രേംജിത്ത് ഉള്‍പ്പടെയുള്ള ഈ ക്വട്ടേഷന്‍ സംഘമെന്നും സി.പി.എം ആരോപിച്ചു.
സംഘപരിവാറിന്‍റെ നേതൃത്വമാണ് ഇവരുടെ രക്ഷകര്‍ത്താക്കള്‍. കഴിഞ്ഞദിവസം ചേര്‍ന്ന സമാധാന കമ്മറ്റി തീരുമാനങ്ങള്‍ പാടെ ലംഘിച്ചുകൊണ്ടാണ് പാനൂര്‍ കുറ്റേരിയില്‍ ആര്‍ എസ് എസ് ക്രിമിനലുകള്‍ പാല്‍വില്‍പ്പനക്കാരനായ ചന്ദ്രനെ മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ജില്ലയിലെ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ നാടാകെ ശ്രമിക്കുമ്പോഴാണ് സംഘപരിവാറിന്‍റെ ഈ കിരാതനടപടി.അതിനെ തള്ളിപ്പറഞ്ഞുകൊണ്ട് ചില പത്രങ്ങളില്‍ ആർ.എസ്.എസിെൻറ പേരില്‍ പ്രസ്താവന കാണുകുണ്ടായി.എന്നാല്‍ ആർ.എസ്.എസ് മുഖപത്രത്തില്‍ ഈ പ്രസ്താവന പ്രസിദ്ധീകരിച്ചിട്ടില്ല എന്നത് അവരുടെ കാപട്യം വ്യക്തമാക്കുന്നതാണ്. ഈ വിഷയത്തില്‍ ആര്‍ എസ് എസിന് യാതൊരു ആത്മാര്‍ത്ഥതയും ഇല്ലെന്നാണ് മനസ്സിലാക്കേണ്ടത്. വെണ്ടുട്ടായി ക്വട്ടേഷന്‍ സംഘത്തെ രക്ഷപ്പെടുത്താന്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തോടുള്ള ആര്‍എസ്എസ് നിലപാടെന്താണെന്ന് ജനങ്ങളോട് തുറന്നു പറയണെമെന്നും സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.