സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് പി. ജയരാജന്‍ വിരുദ്ധര്‍ പുറത്ത്
text_fieldsകണ്ണൂർ: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് പി. ജയരാജന്‍ വിരുദ്ധരെ ഒഴിവാക്കി.മുതിര്‍ന്ന നേതാക്കളടക്കം അഞ്ചുപേരെയാണ് ഒഴിവാക്കിയത്.
ഒഴിവാക്കപ്പെട്ടവരിൽ ജില്ല നേതൃത്വത്തിനെതിരായ വിമർശനത്തോടൊപ്പം നിന്നവരുമുണ്ട്. ടി.ഐ. മധുസൂദനന്‍, പി. ഹരീന്ദ്രന്‍, ടി.കെ. ഗോവിന്ദന്‍, പി. പുരുഷോത്തമന്‍, പി.വി. ഗോപിനാഥ് എന്നിവരാണ് പുതിയ അംഗങ്ങള്‍. സി. കൃഷ്ണൻ, വി. നാരായണൻ, ഒ.വി. നാരായണൻ, കെ.എം. ജോസഫ്, കെ.കെ. നാരായണൻ എന്നിവരെ ഒഴിവാക്കി. പാർട്ടി കൺട്രോൾ കമീഷൻ അംഗമായ ടി. കൃഷ്ണനെ നേരത്തേ ഒഴിവാക്കിയിരുന്നു. പി. ജയരാജന് പുറമേ േനരെത്ത ജില്ല സെക്രേട്ടറിയറ്റിൽ പ്രവർത്തിച്ചുവരുന്ന എം. പ്രകാശന്‍, എം. സുരേന്ദ്രന്‍, വത്സന്‍ പനോളി, എന്‍. ചന്ദ്രന്‍, കാരായി രാജന്‍ എന്നിവർ തുടരും.
പി.ബി അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. മേൽകമ്മിറ്റി അതൃപ്തരാണെങ്കിലും കണ്ണൂർ പാർട്ടി പി. ജയരാജെൻറ കൈപ്പിടിയിൽതന്നെയാെണന്ന് വ്യക്തമാക്കുന്നതാണ് സെക്രേട്ടറിയറ്റ് തെരഞ്ഞെടുപ്പ്. ജില്ല കമ്മിറ്റി യോഗത്തിൽ എം.വി. ജയരാജൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, സംസ്ഥാന കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.