വോട്ടെടുപ്പ് വിലയിരുത്താൻ സി.പി.എം
text_fieldsതിരുവനന്തപുരം: ഉയർന്ന പോളിങ് ശതമാനം, ‘രാഹുൽ പ്രതിഭാസ’ത്തെക്കുറിച്ചുള്ള കോൺഗ ്രസിെൻറയും ശബരിമലയെക്കുറിച്ചുള്ള ആർ.എസ്.എസിെൻറയും അവകാശവാദങ്ങൾ എന്നിവക്ക ിടെ തെരഞ്ഞെടുപ്പിെൻറ പ്രാഥമിക അവലോകനത്തിന് സി.പി.എം. വെള്ളിയാഴ്ച സംസ്ഥാന സെക്രേട്ടറിയറ്റിൽ 20 മണ്ഡലങ്ങളിൽനിന്നുമുള്ള റിപ്പോർട്ട് അവലോകനം ചെയ്യും.
പോളിങ് ശതമാനം വർധിച്ചതിനെച്ചൊല്ലി യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന അവകാശവാദം സി.പി.എം തള്ളുകയാണ്. വോട്ടുബാങ്കുകൾ അടിയുറച്ചുനിന്ന കാലം മാറിയതോടെ ശതമാനക്കണക്ക് തെറ്റുമെന്ന വിലയിരുത്തൽ പാർട്ടി കേന്ദ്രങ്ങളിലുണ്ട്. മോദിവിരുദ്ധതരംഗമാണ് കേരളത്തിൽ ആഞ്ഞടിച്ചതെന്നും അതിെൻറ വോട്ടുപങ്കിൽ വലിയഭാഗം ഇടതുമുന്നണിക്ക് കിട്ടിയെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മതന്യൂനപക്ഷ ധ്രുവീകരണത്തിെൻറ ഗുണം യു.ഡി.എഫിന് മാത്രമാണെന്ന സിദ്ധാന്തം തെറ്റെന്ന് 2016ലെ നിയമസഭ തെരഞ്ഞെടുപ്പ് തെളിയിച്ചതും സി.പി.എമ്മിന് ബലം നൽകുന്നു.
തീവ്രഹിന്ദുത്വത്തിനും ആൾക്കൂട്ട ആക്രമണത്തിനും ജി.എസ്.ടിക്കും നോട്ട് നിരോധനത്തിനും തൊഴിലില്ലായ്മക്കും എതിരായ പ്രചാരണം ശക്തമാക്കിയത് ഇടതുപക്ഷമാണെന്നിരിക്കെ തെരഞ്ഞെടുപ്പ് ഫലത്തിൽ അത് പ്രതിഫലിക്കും. ശബരിമല വിഷയത്തിൽ ബി.ജെ.പിയും ആർ.എസ്.എസും ഉയർത്തിയ പ്രചാരണം മറികടക്കുന്ന പ്രതിരോധം ഉയർത്താൻ കഴിഞ്ഞു. അത് ഹിന്ദുവോട്ടുകളുടെ ധ്രുവീകരണത്തിന് ഇടയാക്കിയെന്ന ബി.ജെ.പി വാദം പാർട്ടി തള്ളി. അതേസമയം, കോഴിക്കോട്, വടകര, കൊല്ലം, കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിൽ കോൺഗ്രസിന് സഹായകമായ രീതിയിൽ ബി.ജെ.പി വോട്ട് ലഭിെച്ചന്ന ആക്ഷേപം ജില്ലഘടകങ്ങളുടെ വിലയിരുത്തലിലുണ്ട്. വടകരയിലെയും കോഴിക്കോെട്ടയും ആക്ഷേപം ജില്ല സെക്രട്ടറി പി. മോഹനൻ തന്നെ പരസ്യമായി ഉന്നയിച്ചു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. മാത്രമല്ല, എൽ.ഡി.എഫിന് ജയസാധ്യതയും പാർട്ടി കാണുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.