സ്ത്രീപക്ഷ കേരളം പ്രചാരണവുമായി സി.പി.എം
text_fieldsതിരുവനന്തപുരം: സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീ വിരുദ്ധ സമീപനത്തിനെതിരായി 'സ്ത്രീപക്ഷ കേരളം ' എന്ന വിപുലമായ പ്രചാരണ പരിപാടി സംഘടിപ്പിക്കാൻ സി.പി.എം. ജൂലൈ ഒന്നുമുതൽ എട്ടുവരെ നടക്കുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി ഒരാഴ്ച നീളുന്ന ഗൃഹസന്ദർശനം പ്രേദശികമായി നടത്തുമെന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇൗ ദിവസങ്ങളിൽ സ്ത്രീ വിരുദ്ധതക്കെതിരായ വിപുല പ്രചാരണവും പ്രാദേശികാടിസ്ഥാനത്തിൽ നടത്തും. ജൂലൈ എട്ടിന് കേരള വ്യാപകമായി സ്ത്രീപക്ഷ കേരളമെന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന പരിപാടിയിൽ സ്ത്രീകളെയും യുവാക്കളെയും വിദ്യാർഥികളെയും സാഹിത്യ, സാംസ്കാരിക നേതാക്കളെയും പെങ്കടുപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.