സി.പി.എം നേതാവ് ബേബി ജോണിനെ പ്രസംഗിക്കുന്നതിനിടെ തള്ളിയിട്ടു -വിഡിയോ
text_fieldsതൃശൂർ: എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ പ്രസംഗിക്കവേ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണിനെ തള്ളിയിട്ടു. തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിടെ ശനിയാഴ്ച ൈവകീട്ട് 7.15 ഓടെയാണ് സംഭവം.
മുഖ്യമന്ത്രി പ്രസംഗിച്ച ശേഷം ബേബി ജോൺ പ്രസംഗിക്കുകയായിരുന്നു. ഇതിനിടെയാണ് സദസ്സിൽനിന്ന് എത്തിയ ഒരാൾ അദ്ദേഹത്തെ തള്ളിയിട്ടത്. വേദിയിൽ പ്രസംഗപീഠം സഹിതം മറിഞ്ഞുവീണ ബേബിജോണിനെ നേതാക്കളും റെഡ്വളന്റിയർമാരും ചേർന്നാണ് എഴുന്നേൽപിച്ചത്. അൽപ സമയത്തിനകം ബേബിജോൺ പ്രസംഗം തുടർന്നു. അക്രമിയെ റെഡ് വളന്‍റിയർമാർ ചേർന്ന് വേദിയിൽനിന്ന് പിടിച്ചുമാറ്റി.
അക്രമത്തിന് ഹേതു എന്താണെന്ന് വ്യക്തമായിട്ടില്ല. മന്ത്രി വി.എസ്. സുനിൽകുമാർ അടക്കമുള്ളവർ വേദിയിലിരിക്കെയാണ് സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.