ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ്; എൽ.സി അംഗെത്ത സി.പി.എം സസ്പെൻഡ് ചെയ്തു
text_fieldsആലപ്പുഴ: ചേർത്തല തെക്ക് പഞ്ചായത്തിലെ അംബേദ്കർ കോളനിയിലെ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയ പാർട് ടി അംഗത്തെ സി.പി.എം സസ്പെൻറ് ചെയ്തു. കഴിഞ്ഞ ദിവസമുണ്ടായ സംഭവം സമൂഹമാധ്യമങ്ങളിൽ പരക്കുകയും ദൃശ്യമാധ്യമങ് ങൾ അതേറ്റെടുക്കുകയും ചെയ്തതിനെത്തുടർന്നാണ് നടപടി.
കുറുപ്പൻകുളങ്ങര ലോക്കൽ കമ്മിറ്റി അംഗമായ ഓമനക്കുട ്ടനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതായി സി.പി.എം ജില്ല സെക്രട്ടറി ആർ. നാസറാണ് അറിയിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിലെ മുഴുവൻ ചെലവും സർക്കാർതന്നെയാണ് വഹിക്കുന്നത്. ക്യാമ്പ് നടക്കുന്ന സ്ഥലത്തെ വൈദ്യുതി ചാർജ് അടക്കാനാണ് ഓമനക്കുട്ടൻ ക്യാമ്പ് അംഗങ്ങളിൽനിന്ന് പണം സ്വരൂപിച്ചതെന്ന് സെക്രട്ടറി വാർത്തക്കുറിപ്പിൽ പറഞ്ഞു.
ഇതിനിടെ, സംഭവത്തിൽ ഉദ്യോഗസ്ഥർക്കും ഓമനക്കുട്ടനും വീഴ്ചപറ്റിയെന്ന് സമ്മതിച്ച് മന്ത്രി ജി. സുധാകരൻ രംഗത്തെത്തി. വെള്ളിയാഴ്ച ക്യാമ്പ് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുസമയം ഉണ്ടാകേണ്ട ഉദ്യോഗസ്ഥർ ക്യാമ്പിൽ ഇല്ലാതിരുന്നതുമൂലമാണ് സംഭവമുണ്ടായത്. ഇത് സർക്കാറിനും പാർട്ടിക്കും നാണക്കേടുണ്ടാക്കി. ക്യാമ്പ് നടത്തിപ്പിന് ആവശ്യമായ പണം സർക്കാർ നൽകുന്നുണ്ട്. വീഴ്ച പറ്റിയിട്ടുെണ്ടങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനധികൃത പിരിവ് നടത്തിയിട്ടിെല്ലന്ന് ഓമനക്കുട്ടൻ
ചേർത്തല: ദുരിതാശ്വാസ ക്യാമ്പിൽ അനധികൃത പിരിവ് നടത്തിയിട്ടിെല്ലന്ന് ആരോപണവിധേയനായ ഓമനക്കുട്ടൻ. എല്ലാ വർഷകാലത്തും ഇവിടെ ക്യാമ്പ് നടക്കാറുണ്ട്. അപ്പോഴെല്ലാം സാധനങ്ങൾ എത്തിക്കുന്നതും വൈദ്യുതി ചാർജ് അടക്കുന്നതും ക്യാമ്പ് അംഗങ്ങളുടെ െചലവിലാണ്. അതിന് സർക്കാറിൽനിന്ന് പണം കിട്ടാറില്ല.ക്യാമ്പിൽനിന്ന് ഒരാൾ പിരിഞ്ഞുപോയപ്പോൾ മൊത്തം ചെലവുകളുടെ ഭാഗമായി 70 രൂപ വാങ്ങി.
ചേർത്തലയിൽനിന്ന് ക്യാമ്പിൽ സാധനങ്ങൾ എത്തിക്കുന്നതിന് 130 രൂപ െചലവുവരും. ഇത്തവണ മൂന്നു പ്രാവശ്യം എത്തിച്ചിരുന്നു. ഇതും അംഗങ്ങളുടെ ൈകയിൽനിന്നാണ് എടുത്തതെന്നും സർക്കാറിൽനിന്നും ലഭിച്ചിട്ടിെല്ലന്നും ഓമനക്കുട്ടൻ വിശദീകരിച്ചു.അതേസമയം വില്ലേജ് ഓഫിസറുടെ നിർദേശപ്രകാരമാണ് സൈപ്ലക്കോയിൽനിന്ന് സാധനങ്ങൾ എത്തിച്ചതെന്നും ഇതിനായി ക്യാമ്പിൽ പിരിവ് നടത്തേണ്ട ആവശ്യമില്ലെന്നും തഹസിൽദാർ ആർ. ഉഷ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.