`ലഹരിക്കെതിരെ പ്രവർത്തിക്കുകയും ലഹരി കടത്തുകയും ചെയ്യുന്ന കാലം' വിമർശനവുമായി ജി.സുധാകരൻ
text_fieldsആലപ്പുഴ: രാഷ്ട്രീയ നേതാക്കളുൾപ്പെടെ ലഹരി കടത്തിന്റെ ഭാഗമാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ വിമർശനവുമായി മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ രംഗത്ത്. ലഹരിക്കെതിരെ പ്രവർത്തിക്കുകയും ലഹരി കടത്തുകയും ചെയ്യുന്ന കാലമാണിതെന്നും രാഷ്ട്രീയം ദുഷിച്ചുപോയെന്നും ജി.സുധാകരൻ ആരോപിച്ചു.
സിപിഎം നേതാക്കൾ ലഹരി കടത്തിൽ പ്രതി ആയതിനിടയിലാണ് വിമർശനമെന്നതിൽ ഈ പ്രസ്താവന ഏറെ ചർച്ച ചെയ്യുകയാണിപ്പോൾ. ആലപ്പുഴയിൽ ജൂനിയർ ചേംബർ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് പരോക്ഷമായി സിപിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചത്.
ലഹരി കടത്ത് കേസില്‍ രണ്ട് പേര്‍ക്കെതിരെ നടപടി സ്വീകരിച്ച് സിപിഎം.
കേസിലെ മുഖ്യപ്രതിയും ആലപ്പുഴ സി വ്യൂ ബ്രാഞ്ച് അംഗവുമായ ഇജാസിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി. ലഹരിക്കടത്തിന് ഉപയോഗിച്ച വാഹനം വാടകയ്ക്ക് നല്‍കിയ ആലപ്പുഴ നോര്‍ത്ത് ഏരിയാ സെന്‍റർ അംഗം എ ഷാനവാസിനെ അന്വേഷണ വിധേയമായി സസ്‌പെൻറ് ചെയ്‌തു.
രണ്ട് ദിവസമായി തുടരുന്ന ചർച്ചകൾക്ക് ഒടുവിൽ ചേര്‍ന്ന സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. ലഹരിക്കടത്തിന് ഉപയോഗിച്ച വാഹനം വാടകയ്ക്ക് നൽകിയ ആലപ്പുഴ നോര്‍ത്ത് ഏരിയാ സെന്‍റർ അംഗം എ ഷാനവാസിനെ അന്വേഷണ വിധേയമായാണ് സസ്‌പെൻഡ് ചെയ്തത്. സസ്പെൻഷനായി പാര്‍ട്ടി ചൂണ്ടിക്കാട്ടിയത് രണ്ട് കുറ്റങ്ങളാണ്. വാഹനം വാങ്ങിയപ്പോഴും വാടകയ്ക്ക് കൊടുത്തപ്പോഴും പാർട്ടിയെ അറിയിച്ചില്ല. ഇക്കാര്യത്തിൽ വീഴ്ചയും ജാഗ്രത കുറവും ഉണ്ടായെന്നാണ് പാർട്ടി വിലയിരുത്തൽ. ഇതിനിടെ വിഷയം അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. മുതിര്‍ന്ന നേതാക്കളായ ഹരിശങ്കർ,ബാബുജൻ, ജി. വേണുഗോപാൽ എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍. അന്വേഷണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കും.
ലഹരി ഉത്പന്നങ്ങൾ കടത്താനാവശ്യമായ പണം എവിടുന്ന് കിട്ടിയെന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് പിടിയിലായവർ മറുപടി നൽകിയിട്ടില്ല. ഇവരുടെ ഫോണ്‍ രേഖകൾ പരിശോധിച്ച് ഇത് കണ്ടെത്താമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഇതിനുപിന്നിൽ വൻ മയക്കുമരുന്ന് സംഘങ്ങൾ പ്രവർത്തിക്കുന്നതായുള്ള സംശയവും പൊലീസിന്റെ ഭാഗത്തുണ്ട്. എല്ലാ വശങ്ങളും പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.