സഖാവ് കേളപ്പേട്ടന് ഒരു ദു:ഖമുണ്ടായിരുന്നു...
text_fieldsവടകര: കോഴിക്കോട് ജില്ലയിലെ തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് എം. കേളപ്പന്‍ എന്ന എം.കെ. പണിക്കൊട്ടി ഓര്‍മ്മ യായി. കര്‍ഷകസമരത്തിന്‍െറ നിരവധി ഓര്‍മ്മ പങ്കുവെച്ച കേളപ്പേട്ടന്‍. എഴുത്തുകാരനെന്ന നിലയില്‍ നിരവധി ആസ്വാധകരെ സ്വന്തമാക്കിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് സമരചരിത്രം തേടിയത്തെുന്നവരോട് തന്‍െറയൊരു സ്വകാര്യ ദു:ഖം കേളപ്പേട ്ടന്‍ പങ്കിടാറുണ്ടായിരുന്നു.
`കാസ്ട്രോയെ കാണാന്‍ അവസരം ലഭിച്ച തനിക്ക് കേരള ചരിത്രത്തെ മാറ്റിമറിക്കു കയും നവോത്ഥാനത്തിന് ഗതിവേഗം പകരുകയുംചെയ്ത പി. കൃഷ്ണപിള്ളയെ കാണാന്‍ കഴിയാത്തതില്‍ ദു:ഖമുണ്ടെന്ന്' ഇത്, പലപ്പോഴായി ആവര്‍ത്തിക്കാറുണ്ടായിരുന്നു. `ഞാന്‍ പാര്‍ടി പ്രവര്‍ത്തനത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോഴേക്കും സഖാവിന്‍്റെ ജീവന്‍ പൊലിഞ്ഞിരുന്നു. കൃഷ്ണപിള്ളയുടെ സംഘടനാ സാമര്‍ഥ്യം നേരിട്ട് അനുഭവിക്കാനായില്ലങ്കെിലും അദ്ധേഹത്തിന്‍്റെ നേതൃപാടവവും പ്രവര്‍ത്തന വൈഭവവും മനസ്സിലാക്കാനായി'- കേളപ്പേട്ടന്‍െറ വാക്കുകളാണിത്.
പണിക്കോട്ടിയിലെ ദരിദ്രകര്‍ഷക കുടുംബത്തില്‍ ജനിച്ച മൂരിക്കാരന്‍ കേളപ്പനില്‍നിന്ന് സി.പി.എമ്മിന്‍െറ അമരക്കാരനായി വളര്‍ന്നു.
1928ല്‍ ചിങ്ങത്തിലെ പുണര്‍തം നാളില്‍ മാതയുടെയും അമ്പാടിയുടെയും മകനായി ജനിച്ച കേളപ്പന്‍്റെ ബാല്യം ദുരിതപൂര്‍ണമായിരുന്നു. കടുത്ത ദാരിദ്ര്യം കാരണം നന്നേ ചെറുപ്പത്തിലേ കൃഷിപ്പണിക്ക് ഇറങ്ങി. തുടര്‍പഠനം സാധ്യമായില്ല. 17-ാം വയസ്സില്‍ ഗാന്ധിയന്‍ ദര്‍ശനത്തില്‍ ആകൃഷ്ടനായി കോണ്‍ഗ്രസില്‍ ചേര്‍ന്നു. അയല്‍വാസിയും പാര്‍ടിയുടെ ആദ്യകാല സംഘാടകനുമായ വി.പി. കുട്ടിമാസ്റ്ററാണ് കിസാന്‍സഭയിലേക്കും അതുവഴി കമ്യൂണിസ്റ്റ് പാര്‍ടിയിലേക്കും കൊണ്ടുവന്നത്. ഒഞ്ചിയം വെടിവെയ്പ്പ് പാര്‍ടിയിലേക്കുള്ള പ്രവേശനത്തിന് നിമിത്തമായി. 1975 മുതല്‍ ജില്ലാകമ്മിറ്റിയംഗം. 1991 മുതല്‍ 11 വര്‍ഷം ജില്ല സെക്രട്ടറി. സംസ്ഥാന കമ്മിറ്റിയംഗം, കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഉഴവുകാരനായി ജീവിതം ആരംഭിച്ച കേളപ്പേട്ടന്‍ പണിക്കോട്ടിയെന്ന പേരില്‍ നല്ല എഴുത്തുകാരനായി ഉയര്‍ന്നത് സ്ഥിരപ്രയത്നവും ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനവും കൊണ്ടാണ്. പ്രാഥമിക വിദ്യാഭ്യാസമുണ്ടായിരുന്ന പിതാവ് അമ്പാടിയാണ് മകന്‍െറ മനസ്സില്‍ സാഹിത്യാഭിരുചിയുടെ വിത്തുപാകിയത്. എത്ര നാടകമാണ് എഴുതിയതെന്ന് നല്ല തിട്ടമില്ല. ആദ്യത്തേത് പ്രതിധ്വനിയാണെന്ന് കേളപ്പേട്ടന്‍ പറയുമായിരുന്നു. ജീവിതം ഒരുസുന്ദരസ്വപ്നമല്ല, ദൈവം നിരപരാധിയാണ്, പൊലീസ് വെരിഫിക്കേഷന്‍, ബ്രഹ്മരക്ഷസ്, തീപിടിച്ച തലകള്‍, കിതച്ചുയരുന്ന കുഗ്രാമം എന്നീ നാടകങ്ങള്‍ രചിച്ചു. വടക്കന്‍ പാട്ടിനെ ആസ്പദമാക്കി രചിച്ച ശിവപുരം കോട്ടയാണ് അച്ഛനും മകനും എന്ന പേരില്‍ സിനിമയായത്. കൂടാതെ ഉണ്ണിയാര്‍ച്ചയുടെ ഉറുമി, വടക്കന്‍ വീരകഥകള്‍, കേരളത്തിലെ കര്‍ഷക തൊഴിലാളികള്‍ ഇന്നലെ ഇന്ന് നാളെ, വടക്കന്‍ പാട്ടുകളിലൂടെ, വടക്കന്‍ പെണ്‍പെരുമ, അധ്യാത്മരാമായണം നെല്ലും പതിരും, അമൃതസ്മരണകള്‍ തുടങ്ങി നിരവധി കൃതികളും രചിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.