വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടു- എം. സ്വരാജ്
text_fieldsഅയോധ്യയിൽ ബാബരി മസ്ജിദ് നിലകൊണ്ട സ്ഥലത്ത് രാമക്ഷേത്രത്തിെൻറ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന പശ്ചാത്തലത്തിൽ സി.പി.എം നേതാവ് എം. സ്വരാജ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടു . രാഷ്ട്രപിതാവിെൻറ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചുവെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
അയോധ്യയിൽ ബാബരി മസ്ജിദ് നിലകൊണ്ട സ്ഥലത്ത് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കും. ചടങ്ങ് ബി.ജെ.പിയുടെ രാഷ്ട്രീപരിപാടിയാക്കിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നിരയായ ഇൻഡ്യ മുന്നണിയുൾപ്പെടെ വിവിധ കക്ഷികൾ ഒന്നടങ്കം ബഹിഷ്കരിക്കുകയാണ്. സർക്കാർ പരിപാടിയാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും സംസ്ഥാനങ്ങളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നീക്കവും പൊതുവിമർശനത്തിനിടയാക്കിയിരിക്കുകയാണ്. കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മതേതര കക്ഷികൾ ശക്തമായി പ്രതിഷേധിക്കുകയാണ്.
കുറിപ്പ് പൂർണരൂപത്തിൽ:
അപഹരിക്കപ്പെട്ട ദൈവം ..
വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടു . .
രാഷ്ട്രപിതാവിൻ്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചു.
ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ
അവർ ഇന്നൊരു തിരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റി.
- എം സ്വരാജ് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.