മതവിശ്വാസത്തിന് കമ്യൂണിസ്റ്റുകാർ എതിരല്ലെന്ന് എം.വി. ഗോവിന്ദൻ
text_fieldsഅങ്കമാലി/ആലുവ: മതവിശ്വാസത്തിന് കമ്യൂണിസ്റ്റുകാർ എതിരല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ലോകത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന കൂടുതൽ സ്ത്രീകൾ ജീവിക്കുന്നത് കേരളമാണ്. സ്ത്രീകളിൽ ഭൂരിഭാഗവും മുസ്ലിംകളാണ്. മൂന്നുകൊല്ലം കഴിഞ്ഞാൽ കേരളം ഇന്ത്യയിൽ അതിദരിദ്രർ ഇല്ലാത്ത ഏക സംസ്ഥാനമാകും. വികസിത രാജ്യങ്ങൾക്കൊപ്പം കേരളത്തെ എത്തിക്കുന്നതാണ് നവകേരള കർമപദ്ധതിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥക്ക് അങ്കമാലിയിലും ആലുവയിലും നൽകിയ സ്വീകരണ സമ്മേളനങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2025 ആകുമ്പോഴേക്കും നരേന്ദ്ര മോദിയും കൂട്ടരും ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സംഘ് പരിവാറിന് അധികാരത്തുടർച്ച കിട്ടിയാൽ ഭരണഘടനയും മതനിരപേക്ഷതയുമുണ്ടാകില്ല. ക്രിസ്ത്യൻ വിഭാഗത്തിനെതിരെ 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽ കലാപമാണ്. ആയിരക്കണക്കിന് കുടുംബങ്ങൾ പലായനം ചെയ്യുന്നു. ഗുജറാത്തിൽ നടന്നത് വർഗീയ കലാപമല്ല, വംശീയ കലാപമാണ്. വിശ്വാസത്തെ വർഗീയവാദികൾ ഉപകരണമാക്കുകയാണ്. ഇതിനെ പ്രതിരോധിക്കണമെന്നും ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.