അമിത് ഷാ മുങ്ങിയത് വർഗീയത കേരളത്തിൽ വേവില്ലെന്ന് തിരിച്ചറിഞ്ഞതിനാൽ -പി. ജയരാജൻ
text_fieldsകണ്ണൂർ: വർഗീയ അജണ്ടയുമായി പദയാത്ര നടത്തിയതുകൊണ്ട് കേരളത്തിൽ ഒരു പ്രയോജനവുമില്ലെന്ന് ബി.ജെ.പി ദേശീയ പ്രസിഡൻറ് അമിത് ഷാക്ക് മനസ്സിലായിട്ടുണ്ടെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പിയുടെ കള്ളപ്രചാരണത്തിനെതിരെ സി.പി.എം അഖിലേന്ത്യാവ്യാപകമായി നടത്തുന്ന പ്രതിഷേധദിനത്തിെൻറ ഭാഗമായി തിങ്കളാഴ്ച കണ്ണൂർ സ്റ്റേഡിയം കോർണറിൽ സത്യഗ്രഹം നടത്തും. ഫാഷിസ്റ്റ് വിരുദ്ധ കവിത, ചിത്രരചന, കലാപരിപാടികൾ എന്നിവ സമരപ്പന്തലിൽ അരങ്ങേറും. സമാനമനസ്കരായ എല്ലാവർക്കും സത്യഗ്രഹത്തിൽ പെങ്കടുക്കാമെന്നും പി. ജയരാജൻ അറിയിച്ചു.
ചുവപ്പുകോട്ടകൾ ഇളക്കിമറിക്കുമെന്നാണ് ബി.ജെ.പി നേതാക്കൾ പ്രഖ്യാപിച്ചത്. അടുത്തദിവസം വരാമെന്ന് പറഞ്ഞുപോയ അമിത് ഷാക്ക് പിണറായിയിലേക്ക് വരാൻപോലും ധൈര്യമുണ്ടായില്ല. ജനരക്ഷായാത്ര പരാജയപ്പെടുത്താൻ പിണറായിയിൽ സി.പി.എം ഹർത്താൽ നടത്തിയിട്ടില്ല. ബി.ജെ.പിയുടെ വിേദ്വഷരാഷ്ട്രീയം തിരിച്ചറിഞ്ഞ ജനം ബി.ജെ.പി യാത്ര ബഹിഷ്കരിച്ചത് ഹർത്താലായതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ മംഗളൂരുവിലും ഹൈദരാബാദിലും പോയപ്പോൾ തടയാനൊരുങ്ങിയത് ബി.ജെ.പിക്കാരാണ്. അത് സി.പി.എമ്മിെൻറ ശൈലിയല്ല. കേരളവിരുദ്ധ പ്രചാരണമാണ് ജനരക്ഷായാത്രയുടെ പേരിൽ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ, അതൊന്നും വിലപ്പോയില്ല.
ബി.ജെ.പിയുടെ മെഗാഫോണായി പ്രവർത്തിക്കാൻ അമിത് ഷാ കൊണ്ടുവന്ന ദേശീയ മാധ്യമപ്രവർത്തകരിൽ പലരും കാര്യങ്ങൾ നേരാംവിധം മനസ്സിലാക്കിയിട്ടുണ്ട്. ചുവപ്പുഭീകരതയെന്ന ആർ.എസ്.എസ് പ്രചാരണം പൊള്ളയാണെന്ന് അവർ തിരിച്ചറിഞ്ഞു. സഹകരണ ആശുപത്രികൾ ഉൾപ്പെടെ കേരളത്തിൽ സി.പി.എം നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ അവർ കണ്ടറിഞ്ഞു. ഇക്കാര്യങ്ങൾ അവരുടെ വാർത്തകളിലും നവമാധ്യമങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. ജീവിതനിലവാരത്തിൽ കേരളം നേടിയ പുരോഗതി കണ്ടുമനസ്സിലാക്കാനുള്ള അവസരമാണ് യോഗി ആദിത്യനാഥിനെപോലുള്ളവർക്ക് ജനരക്ഷായാത്ര നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.