കളമശേരി എസ്.ഐയെ ഭീഷണിപ്പെടുത്തി സി.പി.എം നേതാവ്; ചുട്ട മറുപടിയുമായി എസ്.ഐ -AUDIO
text_fieldsകൊച്ചി: കുസാറ്റിൽ വിദ്യാർഥി സംഘർഷത്തിനിടെ എസ്.എഫ്.െഎ പ്രവർത്തകനെ പൊലീസ് ജീപ്പിൽ കയറ്റിയ കളമശേരി എസ്.ഐയെ സി.പി.എം നേതാവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിെൻറ ശബ്ദരേഖ പുറത്ത്. വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ ഭാരവാഹിയെ അറസ്റ്റു ചെയ്തതിനെതിരെ
സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനാണ് എസ്.ഐ അമൃത് രംഗനെ ഭീഷണിപ്പെടുത്തിയത്.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വ്യവസായി തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ സി.പി.എം നേതാവാണ് വീണ്ടും വിവാദത്തിലായിരിക്കുന്നത്. എസ്.എഫ്.ഐ ഭാരവാഹിയെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് എസ്.ഐ പറഞ്ഞിട്ടും സക്കീര്‍ ഹുസൈന്‍ വഴങ്ങാന്‍ തയാറായില്ല. തുടർന്ന് എസ്.ഐ സക്കീറിന് ചുട്ടമറുപടി നൽകുകയായിരുന്നു.
രാഷ്ട്രീയക്കാർക്കിടയിലും ജനങ്ങൾക്കിടയിലും നിങ്ങൾ മോശം അഭിപ്രായമുണ്ടെന്നും കളമശേരിയിലെ രാഷ്ട്രീയവും മറ്റും നോക്കി ഇടപെടുന്നത് നന്നാവുമെന്ന് സക്കീര്‍ ഹുസൈന്‍ ഫോണിലൂടെ എസ്.ഐയെ ഭീഷണിപ്പെടുത്തി. നിങ്ങൾക്ക് മുമ്പ് കളമശ്ശേരിയിൽ വേറെ എസ്.ഐമാർ വന്നിട്ടുണ്ടെന്നും പ്രവർത്തകരോട് മാന്യമായി പെരുമാറണമെന്നും സക്കീർ പറഞ്ഞു.
എന്നാല്‍ തനിക്ക് അങ്ങനൊരു നിലപാടില്ലെന്നും നേരെ വാ നേരെ പോ എന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എസ്.ഐ മറുപടി നല്‍കി. ഒരു പാർട്ടിയോടും തനിക്ക് കൂറില്ല. കളമശ്ശേരി ആരുടേതൊണെങ്കിലും തനിക്ക് ഒരു പ്രശ്നമില്ലെന്നും നിലപാട് നോക്കി ജോലി ചെയ്യാനാകില്ലെന്നും അമൃത് രംഗൻ പ്രതികരിച്ചു.
കുട്ടികള്‍ തമ്മില്‍ തല്ലുന്നത് നോക്കി നില്‍ക്കാനാവില്ല. ഇവിടെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല. ടെസ്റ്റ് എഴുതി പാസായാണ് ജോലിയിൽ പ്രവേശിച്ചത്. അതുകൊണ്ട് നല്ല ധൈര്യമുണ്ടെന്നും പറയുന്നിടത്ത് പോയി ഇരിക്കാനും എഴുന്നേൽക്കാനും പറ്റില്ലെന്നും എസ്.ഐ മറുപടി പറയുന്നുണ്ട്. വിദ്യാർഥികൾക്കിടയിൽ നിന്നും എസ്.ഐ പ്രതികരിച്ചതോടെ സക്കീർ ഹുസൈൻ ഫോൺ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.