മലപ്പുറത്ത് 2004ലെ മഞ്ചേരിയിലെ വിജയം ആവർത്തിക്കും -ടി.കെ ഹംസ
text_fieldsമലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ 2004ലെ മഞ്ചേരിയിൽ നേടിയ വിജയം എൽ.ഡി.എഫ് ആവർത്തിക്കുമെന്ന് സി.പി.എം നേതാവ് ടി.കെ ഹംസ. മുസ് ലിം ലീഗിന്‍റെ കോട്ടയില്‍ വിള്ളല്‍ വീണു കഴിഞ്ഞു. ഏപ്രില്‍ 12ലെ വോട്ടെടുപ്പോടെ കോട്ട നിലംപൊത്തുത്തുമെന്നും ടി.കെ ഹംസ അവകാശപ്പെട്ടു.
ഈ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന്‍റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയാണ് എൽ.ഡി.എഫ് പൊരുതുന്നത്. മലപ്പുറത്തെ ജനത ഈ പോരാട്ടത്തില്‍ ഇടതിനൊപ്പമാണ്. ജനങ്ങളില്‍ നിന്നുള്ള പ്രതികരണം അതാണ് വ്യക്തമാക്കുന്നതെന്നും ഹംസ പറഞ്ഞു.
ലീഗിന്‍റെയും കോണ്‍ഗ്രസിന്‍റെയും വിശ്വാസ്യത തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി വീഴുന്നതോടെ അത് എല്ലാവർക്കും ബോധ്യമാവും. 2006ല്‍ കുറ്റിപ്പുറത്ത് തോറ്റ പാര്‍ട്ടിയാണ് കുഞ്ഞാലിക്കുട്ടി എന്ന് മറക്കരുതെന്നും ടി.കെ ഹംസ വ്യക്തമാക്കി.
ലീഗിന്‍റെ വര്‍ഗീയ നിലപാട് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി കുളം കലക്കാന്‍ നോക്കുന്നത്. കോണ്‍ഗ്രസും ലീഗും ബി.ജെ.പിയും തമ്മിലുള്ള അവിഹിത ബന്ധം മലപ്പുറത്തുണ്ട്. അതിനെതിരെ മുസ്‌ലിം സമുദായം വിധിയെഴുതും എന്നാണ് എൽ.ഡി.എഫ് വിലയിരുത്തലെന്നും ടി.കെ ഹംസ സ്വകാര്യ ന്യൂസ് സൈറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.