സക്കീര്‍ ഹുസൈനെതിരെ ഏരിയ നേതാക്കളും
text_fieldsകൊച്ചി/കളമശ്ശേരി: ഗുണ്ട ആക്രമണ കേസില്‍ ഒളിവില്‍ കഴിയുന്ന സി.പി.എം നേതാവ് വി.എ. സക്കീര്‍ഹുസൈനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്ന സി.പി.എം അന്വേഷണ കമീഷന്‍ പരാതിക്കാരുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് നിയോഗിച്ച ഏകാംഗ കമീഷന്‍ എളമരം കരീം ആണ് പരാതിക്കാരനായ വെണ്ണല സ്വദേശിയും യുവ വ്യവസായിയുമായ ജൂബി പൗലോസിനെ നേരില്‍ കണ്ട് തെളിവുകള്‍ ശേഖരിച്ചത്. എറണാകുളം ഗെസ്റ്റ് ഹൗസില്‍ ഞായറാഴ്ച രാവിലെ 8.30ന് ആരംഭിച്ച കൂടിക്കാഴ്ച ഒന്നരമണിക്കൂര്‍ നീണ്ടു.
സക്കീര്‍ഹുസൈനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങളുടെ വിശദാംശങ്ങളാണ് എളമരം കരീം ചോദിച്ചറിഞ്ഞതെന്ന് ജൂബി പൗലോസ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഇക്കാര്യങ്ങളില്‍ വിശദമായ വിവരങ്ങള്‍ ബോധിപ്പിച്ചു. സക്കീര്‍ഹുസൈന്‍െറ പങ്കും ഇടപെടല്‍ മൂലം തനിക്കുണ്ടായ സാമ്പത്തിക നഷ്ടമടക്കമുള്ള കാര്യങ്ങളും വിശദീകരിച്ചതായും ജൂബി പറഞ്ഞു. സക്കീര്‍ഹുസൈന്‍ സെക്രട്ടറിയായിരുന്ന കളമശ്ശേരി ഏരിയ കമ്മിറ്റിയിലെ നേതാക്കളില്‍നിന്ന് ശനിയാഴ്ച എളമരം കരീം തെളിവെടുത്തിരുന്നു. നേതാക്കളെ വെവ്വേറെ കണ്ടായിരുന്നു തെളിവെടുപ്പ്.
സാമ്പത്തിക അച്ചടക്കമില്ളെന്ന ആരോപണമുള്‍പ്പെടെ ഗുരുതര പരാതികള്‍ മുന്‍ ഏരിയ സെക്രട്ടറിക്കെതിരെ കമീഷന് ലഭിച്ചതായാണ് സൂചന. അതേസമയം ഒളിവില്‍ കഴിയുന്ന സക്കീര്‍ഹുസൈന്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.