ബാങ്ക് ഡയറക്ടറുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി; സി.പി.എം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണം
text_fieldsകാക്കനാട്: അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം വി.എ. സിയാദിനെ തൂങ്ങിമരിച് ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സി.പി.എം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണമുള്ള ആത്മ ഹത്യക്കുറിപ്പ് കണ്ടെത്തി. സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി വി.എ. സക്കീര്‍ ഹുസൈെൻ റയും രണ്ട് പ്രാദേശിക നേതാക്കളുടെയും പേരുകളാണ് ആത്മഹത്യക്കുറിപ്പിലുള്ളത്.
നേ താക്കള്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായി പീഡിപ്പിെച്ചന്നാണ് ഇതില്‍ പറ യുന്നത്. തുടർന്നുണ്ടായ മാനസിക പിരിമുറുക്കമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും കുറിപ്പിലുണ്ട്. തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറിയും പ്രളയ ദുരിതാശ്വാസ തട് ടിപ്പ് വിവാദത്തിൽപെട്ട അയ്യനാട് ബാങ്കിെൻറ പ്രസിഡൻറുമായ വി.ആര്. ജയചന്ദ്രന്, കു ന്നേപറമ്പ് ബ്രാഞ്ച് സെക്രട്ടറി കെ.പി. നിസാര്‍ എന്നിവരാണ് കുറിപ്പിൽ പരാമർശിച്ചിട്ടു ള്ള മറ്റുനേതാക്കൾ.
‘സി.പി.എം തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ആര്. ജയചന്ദ്രന് ഇല്ലാത്ത ആരോപണങ്ങള്‍ നടത്തി എന്നെ മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. സി.പി.എം ഏരിയ സെക്രട്ടറി വി.എ. സക്കീര്‍ ഹുസൈന്, ഇയാള്‍ എന്നെ നശിപ്പിക്കാന്‍ ശ്രമിച്ചു.
കുന്നേപറമ്പ് ബ്രാഞ്ച് സെക്രട്ടറി കെ.പി. നിസാര്‍, ഇവനാണ് എന്നെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുപരത്തിയത്. മാനസികപീഡനം സഹിക്കാതെ ഞാൻ ആത്മഹത്യ ചെയ്യുന്നു’ എന്നാണ് കുറിപ്പിെൻറ ഉള്ളടക്കം. കഴിഞ്ഞ ഞായറാഴ്ചയാണ് അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം സിയാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദുരിതാശ്വാസ തട്ടിപ്പ് വിവാദമായ സാഹചര്യത്തിൽ അതേ ബാങ്കിലെ ഡയറക്ടർ തൂങ്ങിമരിച്ചത് ദുരൂഹത ഉയർത്തിയിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷൻ ഉപരോധത്തെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് യൂത്ത് കോൺഗ്രസും പി.ഡി.പിയും മാർച്ച് നടത്തി. അതേസമയം, കുറിപ്പിലെ കൈയക്ഷരം പരിശോധിച്ചശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്നാണ് തൃക്കാക്കര പൊലീസ് വ്യക്തമാക്കുന്നത്.
കണ്ടെത്തിയത് 23 ലക്ഷത്തിെൻറ തട്ടിപ്പ്; മുഖ്യപ്രതി സ്വന്തം അക്കൗണ്ടിലേക്ക് അയച്ചത് 4.95 ലക്ഷം
കാക്കനാട്: എറണാകുളം കലക്ടറേറ്റ് കേന്ദ്രീകരിച്ച് നടന്ന, സി.പി.എം നേതാക്കൾ ഉൾപ്പെട്ട പ്രളയ ദുരിതാശ്വാസഫണ്ട് തിരിമറിയിൽ 23 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി ക്രൈംബ്രാഞ്ച് സംഘത്തിെൻറ കണ്ടെത്തൽ. കേസിലെ ഒന്നാം പ്രതി വിഷ്ണുപ്രസാദ് തെൻറ അക്കൗണ്ടുകളിലേക്കും പ്രതിപ്പട്ടികയിെല മറ്റ് ആറുപേരുടെ അക്കൗണ്ടുകളിലേക്കും അയച്ച തുകയാണിത്. കേസ് പരിഗണിക്കുന്ന മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് തട്ടിപ്പിെൻറ വ്യാപ്തി വ്യക്തമാക്കുന്നത്.
വിഷ്ണുവിെൻറ കസ്റ്റഡി കാലാവധി നീട്ടുന്നതിന് അന്വേഷണസംഘം സമർപ്പിച്ച അപേക്ഷയിലാണ് തട്ടിച്ചെടുത്ത തുകയുടെ ഇതുവരെയുള്ള കണക്ക് വെളിപ്പെടുത്തുന്നത്. മറ്റ് പ്രതികൾക്ക് അയച്ച പണം കൂടാതെ 4.95 ലക്ഷം രൂപ സ്വന്തം പേരിെല വിവിധ അക്കൗണ്ടുകളിലേക്കും വിഷ്ണു മാറ്റിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിെൻറ കണ്ടെത്തൽ. വിശദമായ അന്വേഷണത്തിലേ തട്ടിപ്പിെൻറ വ്യാപ്തി പൂർണമായി മനസ്സിലാക്കാൻ കഴിയൂവെന്നതിനാലാണ് വിഷ്ണുവിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
അപേക്ഷ പരിഗണിച്ച വിജിലൻസ് ജഡ്ജി ഈ മാസം 16 വരെ കസ്റ്റഡി കാലാവധി നീട്ടിനൽകിയിട്ടുണ്ട്. വഞ്ചനക്കുറ്റമടക്കം ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്.ഇതിനിടെ, തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ 23 ലക്ഷം രൂപയിൽ കേസിലെ മൂന്നാം പ്രതിയും സി.പി.എം നേതാവുമായിരുന്ന എം.എം. അൻവറിെൻറ അയ്യനാട് സർവിസ് സഹകരണ ബാങ്കിലേക്കയച്ച 10.54 ലക്ഷം തിരിച്ചുപിടിക്കാൻ കഴിഞ്ഞതായി സമാന്തര അന്വേഷണം നടത്തുന്ന കലക്ടറേറ്റ് സംഘത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഒളിവിൽ കഴിയുന്ന എം.എം. അൻവർ, ഭാര്യയും അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടറുമായ കൗലത്ത്, രണ്ടാംപ്രതി മഹേഷിെൻറ ഭാര്യ നീതു എന്നിവരടക്കം മുഴുവൻ പ്രതികളുടെയും ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും.
അൻവറിെൻറ ഭാര്യയും മുൻകൂർ ജാമ്യ ഹരജി നൽകി
കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയായ സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം.എം അൻവറിെൻറ ഭാര്യയും അയ്യനാട് സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതിയംഗവുമായ നാലാം പ്രതി കൗലത്ത് അന്‍വറും മുൻകൂർ ജാമ്യം േതടി ഹൈകോടതിയിൽ. ഇരുവരുടെയും ഹരജികൾ പരിഗണിച്ച കോടതി കേസിൽ പൊലീസിെൻറ റിപ്പോർട്ട് തേടി. ഹരജികൾ വീണ്ടും തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.