Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാർട്ടി ഓഫീസിനുള്ളിൽ...

പാർട്ടി ഓഫീസിനുള്ളിൽ സി.പി.എം നേതാവിന്‍റെ മൃതദേഹം: പൊലീസ്​ അന്വേഷണം ഇഴയുന്നു

text_fields
bookmark_border
പാർട്ടി ഓഫീസിനുള്ളിൽ സി.പി.എം നേതാവിന്‍റെ മൃതദേഹം: പൊലീസ്​ അന്വേഷണം ഇഴയുന്നു
cancel
camera_alt

പി.​ആ​ർ. പ്ര​ദീ​പി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ ഇ​ല​ന്തൂ​ർ വ​ലി​യ​വ​ട്ടം ബ്രാ​ഞ്ച്​ ക​മ്മി​റ്റി ഓ​ഫി​സ്. ഇൻസെറ്റിൽ പി.​ആ​ർ. പ്ര​ദീ​പ്

കോ​ഴ​ഞ്ചേ​രി: സി.​പി.​എം പ​ത്ത​നം​തി​ട്ട ഏ​രി​യ സെ​ക്ര​ട്ട​റി​യും ഇ​ല​ന്തൂ​ർ സ​ർ​വി​സ്​ സ​ഹ.​ബാ​ങ്ക്​ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന പി.​ആ​ർ. പ്ര​ദീ​പ്​ പാ​ർ​ട്ടി​യു​ടെ ബ്രാ​ഞ്ച്​ ക​മ്മി​റ്റി ഓ​ഫി​സി​ൽ ദൂ​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്നു. മേ​യ്​ അ​ഞ്ചി​ന്​ ഉ​ച്ച​യോ​ടെ​യാ​ണ്​​ ഇ​ല​ന്തൂ​ർ വ​ലി​യ​വ​ട്ടം ബ്രാ​ഞ്ച്​ ക​മ്മി​റ്റി ഓ​ഫി​സി​ൽ പ്ര​ദീ​പി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ടു​ മാ​സം ക​ഴി​ഞ്ഞി​ട്ടും കേ​സി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ഇ​ല്ലെ​ന്നാ​ണ്​ അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്​. വി​ദ്യാ​ർ​ഥി കാ​ലം മു​ത​ൽ നി​ര​വ​ധി ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​യി​ച്ച സ​ജീ​വ ഇ​ട​തു പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന പ്ര​ദീ​പ്​ ഒ​രി​ക്ക​ലും ആ​ത്മ​ഹ​ത്യ തെ​ര​ഞ്ഞെ​ടു​ക്കി​ല്ലെ​ന്നാ​ണ്​ അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും സി.​പി.​എം പ്ര​വ​ർ​ത്ത​ക​രും വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ്ര​ദീ​പി​ന് ക​ട​മി​ല്ലെ​ന്ന്​ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും പ​റ​യു​ന്നു. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ടെ പേ​രി​ൽ ത​ങ്ങ​ളെ ആ​രും സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

ഇ​തി​നി​ടെ മ​ര​ണ​ത്തി​ലേ​ക്ക്​ ന​യി​ച്ച ദു​രൂ​ഹ​ത​ക​ൾ നീ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദീ​പി​ന്‍റെ സു​ഹൃ​ത്ത്​ പൂ​ക്കോ​ട്​ സ്വ​​ദേ​ശി പി.​എ​സ്.​ അ​ജി​കു​മാ​ർ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ ന​ൽ​കി​യ പ​രാ​തി കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന ആ​റ​ന്മു​ള പൊ​ലീ​സി​ന്​ കൈ​മാ​റി​യി​രു​ന്നു. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​ക്കി​യ ​ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​തു​വ​രെ​യും ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ലെ​ന്നും പ്ര​തി​ക​രി​ച്ചു. ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​യി​ലേ​ക്ക്​ ന​യി​ച്ച​താ​രെ​ന്നാ​ണ്​ ആ​റ​ന്മു​ള പൊ​ലീ​സ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്. നി​ല​വി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ്​ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​ക്കു​റ്റം ക​ണ്ടെ​ത്തി​യാ​ൽ പു​തി​യ കു​റ്റ​പ​ത്രം ന​ൽ​കും.

പ്ര​ദീ​പ്​ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഇ​ല​ന്തൂ​ർ സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​റി​വോ​ടെ നി​യ​മ​സം​വി​ധാ​ന​ത്തി​ന്​ പു​റ​ത്ത്​ പ​രി​ഹ​രി​ക്കാ​ൻ ന​ട​ത്തി​യ സ​മ്മ​ർ​ദ​ങ്ങ​ളാ​ണ്​ മ​ര​ണ​ത്തി​ലേ​ക്ക്​ ന​യി​ച്ച​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ​ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​നും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന്​ അ​ജി പ​റ​ഞ്ഞു. കു​റ​ഞ്ഞ മൂ​ല്യ​മു​ള്ള വ​സ്തു​വി​ന്‍റെ ജാ​മ്യ​ത്തി​ൽ വാ​യ്പ ന​ൽ​കി​യ വ​ൻ​തു​ക തി​രി​കെ ല​ഭി​ക്കാ​തെ ബാ​ങ്ക്​ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്​ നീ​ങ്ങി​യ​തോ​ടെ​യാ​ണ്​ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ണ്ടാ​യ​ത്.

ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യും സ​ഹ​ക​ര​ണ വ​കു​പ്പി​ലെ ചി​ല ജീ​വ​ന​ക്കാ​രും കൂ​ട്ടു​നി​ന്ന ത​ട്ടി​പ്പ് ഒ​രാ​ളു​ടെ മ​ര​ണ​ത്തി​ന്​ ഇ​ട​യാ​ക്കി എ​ന്ന​തി​നാ​ൽ ഇ​തി​ൽ പ​ങ്കാ​ളി​ത്ത​മു​ള്ള​വ​രെ മാ​റ്റി നി​ർ​ത്തി സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ല​ന്തൂ​ർ സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ക്കു​ന്ന ക്ര​മ​ക്കേ​ടു​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മൂ​ന്നാം ത​വ​ണ​യാ​ണ്​ പ്ര​ദീ​പ്​ സ​ഹ​ക​ര​ണ ബാ​ങ്ക്​ ​പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

സി.​പി.​എം നി​യ​​ന്ത്ര​ണ​ത്തി​​ൽ ഇ​ല​ന്തൂ​രി​ൽ ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ അം​ഗം കൂ​ടി​യാ​യി​രു​ന്നു പ്ര​ദീ​പ്.ജി​ല്ല​യി​ലെ സ​ഹ​ക​ര​ണ ബാ​ങ്ക്​ ഭാ​ര​വാ​ഹി​ക​ളാ​ണ്​ ഈ ​ആ​ശു​പ​ത്രി​യി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ അം​ഗ​ങ്ങ​ളും. ന​ഷ്ട​ത്തി​ൽ പോ​കു​ന്ന ഇ​വി​ടു​ത്തെ, ഡോ​ക്ട​ർ​മാ​രു​ടേ​ത്​ ഉ​ൾ​പ്പെ​ടെ ജീ​വ​ന​ക്കാ​രു​ടെ മാ​സ വേ​ത​ന​ത്തി​നും ആ​ശു​പ​ത്രി ന​ട​ത്തി​പ്പി​നും സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്ന്​ പ​ണം മാ​റ്റി​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്. സ​ഹ​ക​ര​ണ ബാ​ങ്ക്​ ഓ​ഡി​റ്റി​ങ്ങി​ൽ ഇ​ത്ത​രം ക്ര​മ​ക്കേ​ടു​ക​ൾ പു​റ​ത്തു​വ​രു​മെ​ന്നും ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും പ്ര​ദീ​പ്​ ജി​ല്ല​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളോ​ട്​ പ​ല​പ്രാ​വ​ശ്യം സൂ​ചി​പ്പി​ച്ചി​രു​ന്നു. മ​ര​ണ​​പ്പെ​ട്ട ദി​വ​സം രാ​വി​ലെ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​നേ​താ​വി​നെ​യും വ​ന്നു​ക​ണ്ട​താ​യി സൂ​ച​ന​യു​ണ്ട്.

ഇ​തി​നി​ടെ മ​ര​ണ​പ്പെ​ടു​ന്ന ദി​വ​സം ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ​ത്ത​നം​തി​ട്ട ഏ​രി​യ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന്​ പ്ര​ദീ​പി​നെ നീ​ക്കാ​നും ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന്​ ചി​ല ച​ര​ടു​വ​ലി​ക​ൾ ന​ട​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. ഇ​തി​ലെ​ല്ലാം ദുഃ​ഖി​ത​നാ​യി​രു​ന്ന പ്ര​ദീ​പ്​ നേ​താ​ക്ക​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യാ​ണ്​ ക​ടും​കൈ കാ​ണി​ച്ച​തെ​ന്ന്​ ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ച​ർ​ച്ച​യു​ണ്ട്.

മൃ​ത​ദേ​ഹം ക​​ണ്ടെ​ത്തു​മ്പോ​ൾ നാ​ലു​ രൂ​പ​യും ഒ​രു പേ​ന​യു​മാ​ണ്​ പോ​ക്ക​റ്റി​ൽ​നി​ന്ന്​ ല​ഭി​ച്ച​ത്. ഇ​വി​ടെ നി​ന്ന്​ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ്​ മാ​റ്റി​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്. മാ​ത്ര​മ​ല്ല പു​തി​യ പ്ലാ​സ്റ്റി​ക്​ ക​യ​റി​ലാ​ണ്​ തൂ​ങ്ങി​യ​ത്.ഇ​ത്​ എ​വി​ടെ നി​ന്ന്​ വാ​ങ്ങി​യെ​ന്നു​പോ​ലും പൊ​ലീ​സ്​ അ​ന്വേ​ഷി​ക്കു​ന്നി​ല്ല. അ​ന്ന്​ പൊ​ലീ​സ്​ കൊ​ണ്ടു​പോ​യ പ്ര​ദീ​പി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ 18 ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ്​ കു​ടും​ബ​ത്തി​ന്​ തി​രി​കെ ല​ഭി​ക്കു​ന്ന​ത്. മ​ര​ണം സം​ഭ​വി​ച്ച്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ‘പ്ര​ദീ​പി​നെ ച​തി​ച്ച​വ​രെ അ​ക്ക​മി​ട്ട്​ അ​റി​യാം, വേ​ണ്ടാ​യി​രു​ന്നു ഇൗ ​വി​ട​വാ​ങ്ങ​ൽ’ എ​ന്നു​ള്ള ഇ​ല​ന്തൂ​ർ സ്വ​ദേ​ശി​യാ​യ സി.​പി.​എം അ​നു​ഭാ​വി​യു​ടെ ഫേ​സ്​​ബു​ക്ക്​ പോ​സ്റ്റി​ന്‍റെ സ്​​​ക്രീ​ൻ ഷോ​ട്ടും പ​രാ​തി​ക്കൊ​പ്പം അ​ജി ന​ൽ​കി​യി​ട്ടു​ണ്ട്. ഇൗ ​പോ​സ്റ്റ്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം നീ​ക്കം​ചെ​യ്തി​രു​ന്നു. ഇ​യാ​ളെ പൊ​ലീ​സ്​ ഇ​തു​വ​രെ​യും ചോ​ദ്യം ചെ​യ്തി​ട്ടി​ല്ല.

ഉ​ച്ച​ക​ഴി​ഞ്ഞ്​ ന​ട​ക്കു​ന്ന ഏ​രി​യ ക​മ്മി​റ്റി​ക്ക്​ കാ​ണാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ മു​തി​ർ​ന്ന നേ​താ​വ്​ ആ​വ​ശ്യ​പ്പെ​ട്ട​ത്​ പ്ര​കാ​രം പൊ​ലീ​സ്, മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ച്ചാ​ണ്​ പ്ര​ദീ​പി​നെ ക​​ണ്ടെ​ത്തി​യ​തെ​ന്ന്​ പ​റ​യു​ന്നു. പ​രാ​തി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ച്ച​തി​ലും ദു​രൂ​ഹ​ത​യു​ണ്ട്.

താ​നാ​ണ്​ പ്ര​ദീ​പി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ സി.​പി.​എം വ​ലി​യ​വ​ട്ടം ബ്രാ​ഞ്ച്​ സെ​ക്ര​ട്ട​റി​യും ഇ​ല​ന്തൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക്​ വ​ളം ക​മീ​ഷ​ൻ ഏ​ജ​ന്‍റു​മാ​യ എ​സ്. സു​ധീ​ഷ്​ പൊ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തു മു​ത​ലു​ള്ള പൊ​ലീ​സ്​ ന​ട​പ​ടി​ക​ളി​ലെ തി​ടു​ക്ക​വും സം​ശ​യം ജ​നി​പ്പി​ക്കു​ന്ന​താ​യി അ​ജി​കു​മാ​ർ പ​റ​യു​ന്നു. ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന സ​മി​തി ഭാ​ര​വാ​ഹി, ഡി​വൈ.​എ​ഫ്.​ഐ ജി​ല്ല പ്ര​സി​ഡ​ന്‍റ്, സെ​​ക്ര​ട്ട​റി തു​ട​ങ്ങി​യ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaCPMkerala policepr pradeep
News Summary - CPM leader's dead body inside party office: Police investigation ineffective
Next Story