കോൺഗ്രസും ബി.ജെ.പിയും ഒന്നിച്ചു; മുതലമടയിൽ സി.പി.എമ്മിന് ഭരണം നഷ്ടമായി
text_fieldsപാലക്കാട്: മുതലമട ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ സ്വതന്ത്ര അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. കോൺഗ്രസും ബി.ജെ.പിയും പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്. എട്ടിനെതിരെ പതിനൊന്ന് വോട്ടുകൾക്കാണ് മുതലമടയിൽ സി.പി.എമ്മിന് ഭരണം നഷ്ടപ്പെട്ടത്.
സി.പി.എം ഒമ്പത്, യു.ഡി.എഫ് ആറ്, ബി.ജെ.പി മൂന്ന്, സ്വതന്ത്രർ രണ്ട് എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷിനില. സി.പി.എമ്മിലെ ഒരംഗത്തിന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ചതോടെ സി.പി.എമ്മിന്റെ അംഗബലം എട്ടായി ചുരുങ്ങി.
സ്വതന്ത്ര അംഗങ്ങളായ കൽപനാദേവി, സാജുദ്ദീൻ എന്നിവരാണ് അവിശ്വാസം കെണ്ടുവന്നത്. ഇവരെ കോൺഗ്രസും ബി.ജെ.പിയും പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്. വിട്ടുനിൽക്കണമെന്ന വിപ്പ് ലംഘിച്ചാണ് ബി.ജെ.പി അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയത്. ജില്ലാ നേതൃത്വത്തിന്റെ നിർദേശങ്ങൾ മറികടന്നാണ് ബി.ജെ.പി വോട്ട് ചെയ്തത്. ഭരണനഷ്ടത്തിന് പിന്നാലെ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണവുമായി സി.പി.എം രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.