തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച; ജി.സുധാകരന് സി.പി.എം പരസ്യശാസന
text_fieldsതിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ചക്ക് മുതിർന്ന നേതാവും മുൻമന്ത്രിയും സംസ്ഥാന സമിതിയംഗവുമായ ജി. സുധാകനെ സി.പി.എം പരസ്യമായി ശാസിച്ചു. ശനിയാഴ്ച ചേർന്ന സംസ്ഥാന സമിതിയുടേതാണ് തീരുമാനം.
അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തന വീഴ്ചയിൽ ജി. സുധാകരേൻറതുൾപ്പെടെ പങ്കന്വേഷിച്ച സംസ്ഥാന സെക്രേട്ടറിയറ്റംഗങ്ങളായ എളമരം കരീമും കെ.ജെ. തോമസും അടങ്ങിയ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിര്‍ണയ സന്ദര്‍ഭത്തിലും, തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും പാർട്ടി സംസ്ഥാന കമ്മിറ്റിയംഗത്തിന് യോജിച്ച വിധമല്ല ജി. സുധാകരന് പെരുമാറിയതെന്ന് സംസ്ഥാന കമ്മിറ്റി കണ്ടെത്തിയതായി സി.പി.എം പത്രക്കുറിപ്പിൽ വ്യക്തമാക്കി. 'ഇതിെൻറ പേരില്‍ തെറ്റുതിരുത്തുന്നതിെൻറ ഭാഗമായി ജി. സുധാകരനെ പരസ്യമായി ശാസിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു'വെന്നും അറിയിച്ചു.
സി.പി.എമ്മിെൻറ അച്ചടക്ക നടപടികളിൽ മൂന്നാമത്തേതാണ് പരസ്യശാസന. താക്കീതും ശാസനയുമാണ് തൊട്ടുമുമ്പുള്ള നടപടികൾ. നേരത്തെ 2002ൽ ആലപ്പുഴ ജില്ലയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് ജി. സുധാകരനെ സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കിയിരുന്നു. ജില്ല കമ്മിറ്റി പിരിച്ചുവിട്ട് ജില്ല സെക്രട്ടറിയുടെ ചുമതല അന്ന് എം.എ. ബേബിക്കാണ് സംസ്ഥാന നേതൃത്വം നൽകിയത്. 2005ൽ മലപ്പുറം സമ്മേളനത്തിലാണ് സുധാകരനെ സംസ്ഥാന സമിതിയിലേക്ക് തിരികെ എടുത്തത്.
രാവിലെ സംസ്ഥാന സമിതിയിൽ പരിഗണനക്കുവെച്ച അന്വേഷണ കമീഷൻ റിപ്പോർട്ടിന്മേൽ ചർച്ച നടന്നു. അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് സഹായകരമല്ലാത്ത നിലപാടാണ് സുധാകരെൻറ ഭാഗത്തുനിന്നുണ്ടായതെന്ന് കമീഷൻ കണ്ടെത്തി. മണ്ഡലത്തിൽനിന്ന് വിജയിച്ച എച്ച്. സലാമിെൻറ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സഹകരിക്കുന്നില്ലെന്ന പ്രചാരണം ഉണ്ടായിട്ടും അതിനോട് മൗനംപാലിച്ചു. പ്രചാരണങ്ങൾ ശരിവെക്കുന്ന തരത്തിൽ മൗനംപാലിെച്ചന്നും കമീഷൻ കുറ്റപ്പെടുത്തി. സംസ്ഥാന സമിതിക്കുശേഷം പുറത്തുവന്ന ജി. സുധാകരൻ ചാനൽ മൈക്കുകൾ വകഞ്ഞുമാറ്റി ഒന്നും ഉരിയാടാതെയാണ് എ.കെ.ജി സെൻററിൽനിന്ന് മടങ്ങിയത്. തുടർന്ന് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ ക്ലിഫ്ഹൗസിൽ എത്തി കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.