Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആകാശിനെതിരെ...

ആകാശിനെതിരെ തില്ല​ങ്കേരിയിൽ ഇന്ന് സി.പി.എം ​പൊതുയോഗം; പി. ​ജ​യ​രാ​ജ​നും പ​ങ്കെടുക്കും

text_fields
bookmark_border
P Jayarajan
cancel

കണ്ണൂർ: സി.പി.എം പ്രവർത്തകർ പ്രതികളായ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് ഫേസ്ബുക്കിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയ ശുഹൈബ് വധക്കേസ് പ്രതി ആകാശ് തി​ല്ല​​ങ്കേ​രി​ക്കെതിരെ ഇന്ന് സി.​പി.​എം വി​ശ​ദീ​ക​ര​ണ യോ​ഗം നടത്തും. ആകാശിന്റെ നാടായ തില്ല​ങ്കേരിയിൽ വൈ​കീ​ട്ട് അ​ഞ്ചി​നാണ് പൊതുയോഗം. ആകാശും കൂട്ടാളികളും ഹീറോപരി​വേഷം നൽകുന്ന സി.പി.എം സം​സ്ഥാ​ന സ​മി​തി​യം​ഗം പി. ജയരാജനും പൊതുയോഗത്തിൽ പ​ങ്കെടുക്കും.

ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ, പി. ​പു​രു​ഷോ​ത്ത​മ​ൻ, എ​ൻ.​വി. ച​ന്ദ്ര​ബാ​ബു എ​ന്നി​വ​രാ​ണ് യോ​ഗ​ത്തി​ൽ സംബന്ധിക്കുന്ന മറ്റുള്ളവർ. ക്വട്ടേഷൻ ലഹരി മാഫിയ സംഘങ്ങൾക്കെതിരെ എന്ന​ പേരിലാണ് പരിപാടി. പ്രദേശത്തെ സി.പി.എം പ്രവർത്തകരും ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികളും തമ്മിൽ ഏതാനും ആഴ്ചകളായി സമൂഹമാധ്യമങ്ങളിൽ നടത്തുന്ന ​പോരാണ് പാർട്ടിക്ക് ക്ഷതമേൽപിക്കുന്ന തരത്തിൽ വികസിച്ചത്.

അതിനി​ടെ, ഒ​രു​മാ​സ​ത്തി​നി​ടയിൽ ത​ങ്ങ​ളി​ലൊ​രാ​ൾ കൊ​ല്ല​പ്പെ​ട്ടേ​ക്കാ​മെ​ന്ന് ഷു​ഹൈ​ബ്​ വ​ധ​ക്കേ​സി​ലെ പ്ര​ധാ​ന പ്ര​തി ആ​കാ​ശ് തി​ല്ല​​ങ്കേ​രി​യു​ടെ കൂ​ട്ടാ​ളി ജി​ജോ തി​ല്ല​ങ്കേ​രി ഇന്നലെ ഫേ​സ്ബു​ക്കിൽ പോ​സ്റ്റ് ചെയ്തു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഇ​ട്ട പോ​സ്റ്റ് ഇ​രു​പ​ത് മി​നി​റ്റു​ക​ൾ​ക്ക​കം അ​പ്ര​ത്യ​ക്ഷ​മാ​യി. ‘ഞ​ങ്ങ​ളി​ൽ ഒ​രാ​ൾ ഒ​രു​മാ​സം​​കൊ​ണ്ട് കൊ​ല്ല​പ്പെ​ടും. ഉ​ത്ത​ര​വാ​ദി പാ​ർ​ട്ടി അ​ല്ല. മു​ത​ലെ​ടു​പ്പ് ന​ട​ത്തി ലാ​ഭം കൊ​യ്യാ​ൻ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളാ​യ ആ​ർ.​എ​സ്.​എ​സും മ​റ്റും ശ്ര​മി​ക്കു​ന്നു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​ന്റെ പാ​പ​ക്ക​റ കൂ​ടി ഈ ​പാ​ർ​ട്ടി​യു​ടെ​മേ​ൽ മേ​ൽ​കെ​ട്ടി ​െവ​ച്ച് വേ​ട്ട​യാ​ട​രു​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് അ​പേ​ക്ഷി​ക്കു​ന്നു. ഞ​ങ്ങ​ളു​ടെ ശ​വം നോ​ക്കി ഒ​രു നി​മി​ഷം​പോ​ലും പാ​ർ​ട്ടി​യെ തെ​റ്റി​ദ്ധ​രി​ക്ക​രു​ത്. ത​മ്മി​ല​ടി​ച്ച് ചോ​ര​കു​ടി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ൾ ന​മ്മു​ടെ കു​റി​പ്പാ​യി ഇ​തു ക​രു​ത​ണം’ എ​ന്നി​ങ്ങ​നെ​യാ​ണ് കു​റി​പ്പ്.

ര​ക്ത​സാ​ക്ഷി കു​ടും​ബ​ത്തെ അ​പ​മാ​നി​ച്ചെന്ന ഡി.​വൈ.​എ​ഫ്.​ഐ ആ​രോ​പ​ണ​ത്തി​നും ജിജോ തില്ല​ങ്കേരി മ​റു​പ​ടി​യുമായി രംഗത്തെത്തിയിരുന്നു. ​‘ആ​ർ.​എ​സ്.​എ​സു​കാ​ര​ന്റെ കൊ​ല​പാ​ത​ക കേ​സി​ൽ പാ​ർ​ട്ടി​ക്കാ​യി ജ​യി​ലി​ൽ​പോ​യ ആ​ളാ​ണ് ആ​കാ​ശ്. ര​ക്ത​സാ​ക്ഷി കു​ടും​ബ​ത്തെ അ​പ​മാ​നി​ച്ചു എ​ന്ന​ത​ര​ത്തി​ലാ​ണ് പ്ര​ചാ​ര​ണം. ന്യാ​യ​ത്തി​നൊ​പ്പം നി​ന്നി​ല്ലെ​ങ്കി​ലും ത​ങ്ങ​ളെ ക​രി​വാ​രി​തേ​ക്ക​രു​തെ​’ എന്നാ​യി​രു​ന്നു ആ ​കു​റി​പ്പ്.

സി.​പി.​എ​മ്മി​നെ ഒ​രി​ക്ക​ലും ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സംഘത്തിലെ മറ്റൊരംഗമായ ജ​യ​പ്ര​കാ​ശ് തി​ല്ല​ങ്കേ​രി​യും കു​റി​പ്പി​ട്ടു. പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ളി​ൽ പാ​ർ​ട്ടി​യെ വ​ലി​ച്ചി​ടു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ളാ​ണെ​ന്നും എ​ന്ത് നി​ല​പാ​ടെ​ടു​ത്താ​ലും പാ​ർ​ട്ടി​യോ​ടൊ​പ്പം എ​ന്നു​മു​ണ്ടാ​കു​മെ​ന്നും സി.​പി.​എ​മ്മി​നെ ത​ക​ർ​ക്കാ​നാ​ണ് മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്ര​മ​മെ​ന്നു​മാ​ണ് ജ​യ​പ്ര​കാ​ശി​ന്റെ പോ​സ്റ്റ്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​യു​ടെ പ​രാ​തി​യി​ലു​ള്ള കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​വ​രാ​ണ് ഇ​രു​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P JayarajanCPMAkash Thillankery
News Summary - CPM meeting against Akash Thillankery
Next Story