നാവിക അക്കാദമിയുടെ സ്ഥലത്ത് ആർ.എസ്.എസുകാർ ആയുധം സംഭരിക്കുന്നു -ഇ.പി. ജയരാജൻ
text_fieldsപയ്യന്നൂർ: നാവിക അക്കാദമിയുടെ സ്ഥലത്തു പോലും ആർ.എസ്.എസുകാർ ആയുധം സംഭരിക്കുകയാണെന്നും ഇത് രാജ്യദ്രോഹ കുറ്റമാണെന്നും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ എം.എൽ.എ. നാവിക അക്കാദമിയുടെ അധീനതയിലുള്ള സ്ഥലത്തു നിന്നും ആയുധങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പരാതി നല്കാൻ നാവൽ അധികൃതർ തയ്യാറാണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. പയ്യന്നൂർ ഷേണായി സ്ക്വയറിൽ ആർ.എസ്.എസ് അക്രമങ്ങൾക്കെതിരെ സി.പി.എം നടത്തിയ ബഹുജന സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിലെത്തിയത് മസിൽ പവറും, മണിപവറും കൊണ്ടാണ്. 52 കോടി കന്നുകാലികൾ ഇന്ത്യയിലുണ്ട്. ജനങ്ങളുടെ വലിയ വരുമാനമാർഗ്ഗമാണ് കന്നുകാലി വളർത്തൽ. പാവപ്പെട്ട മുസ്ലീം ജനവിഭാഗത്തെയും, ദളിത് വിഭാഗങ്ങളെയും അടിമകളാക്കുന്ന നടപടികളാണ് ഉത്തരേന്ത്യയിൽ ബി.ജെ.പി നേതൃത്വത്തിൽ നടക്കുന്നത്. ജി.എസ്.ടി വന്നതു കാരണം 28 ശതമാനം വരെ നികുതി വർദ്ധിച്ചു. നോട്ട് നിരോധനം കൊണ്ട് ഒരു ഗുണവുമുണ്ടായില്ല. ഏത് കള്ളപ്പണമാണ് പിടിച്ചത്. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിച്ചു എന്നതാണ് കേന്ദ്ര ഭരണം കൊണ്ടുണ്ടായ ഗുണം.
ബി.ജെ.പി. നയങ്ങൾ കാരണം രാജ്യം മുഴുവൻ അരാജകത്വത്തിലേക്ക് നീങ്ങുകയാണ്. ബി.ജെ.പിയെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും. കേരളത്തിൽ ബി.ജെ.പിക്ക് തിരിച്ചടിയാണ്. അവരുടെ അഴിമതിയുടെ മുഖം ജനങ്ങൾ കണ്ടുതുടങ്ങി. തലശ്ശേരി താലൂക്കിനെ വർഷങ്ങൾക്കു മുൻപ് ആർ.എസ്.എസ് ദത്തെടുത്തിരുന്നു. എന്നിട്ടെന്തായി എന്ന് എല്ലാവർക്കും അറിയാം. ബി.ജെ.പിക്ക് പിന്നിൽ അണിനിരന്ന ജനങ്ങളെ രക്ഷിക്കലാണ് ഇപ്പോൾ സി.പി.എം ചുമതലയെന്നും ജയരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.