അരുണനെതിരെ നടപടിക്ക് നിർദേശം
text_fieldsതൃശൂർ: ഇരിങ്ങാലക്കുടയിൽ ആർ.എസ്.എസ് ശാഖ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത പ്രഫ. കെ.യു. അരുണൻ എം.എൽ.എക്കെതിരെ നടപടി സ്വീകരിക്കാൻ സി.പി.എം തീരുമാനിച്ചു. അരുണനെതിരെ ഉചിതമായ നടപടിയെടുക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തൃശൂർ ജില്ലാ കമ്മിറ്റിക്ക് നിർദേശം നൽകി. എം.എൽ.എയുടെ വിശദീകരണത്തിൽ പാർട്ടി തൃപ്തികരമല്ലാത്തതിനാലാണ് നടപടി.
ബുധനാഴ്ച ഊരകത്ത് നടന്ന ആർ.എസ്.എസ് പരിപാടിയിലാണ് ഇരിങ്ങാലക്കുട എം.എൽ.എ പ്രഫ.കെ.യു. അരുണൻ പങ്കെടുത്തത്. ആർ.എസ്.എസ് സേവാപ്രമുഖ് ആയിരുന്ന കുഞ്ഞിക്കണ്ണന്റെ സ്മരണക്കായി ഊരകം ശാഖ വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ പുസ്തക വിതരണ പരിപാടിയാണ് എം.എൽ.എ ഉദ്ഘാടനം ചെയ്തത്. മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തൃശൂർ ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണനുമായി സംസാരിച്ചു. തുടർന്ന് വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.
അവിചാരിതമായാണ് പരിപാടിയിൽ പങ്കെടുത്തതെന്നും ഇക്കാര്യത്തിൽ ജാഗ്രതക്കുറവില്ലെന്നുമാണ് അരുണൻ വിശദീകരണം നൽകിയത്.
പങ്കെടുത്തതിൽ കുറ്റബോധവും പശ്ചാത്താപവുമുണ്ട്. സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. തന്നെക്കുറിച്ചും കുടുംബ പശ്ചാത്തലവും പാർട്ടിക്കും നേതാക്കൾക്കും അറിയാം. തെറ്റ് ചെയ്താൽ ഏറ്റുപറയും. പാർട്ടിയെ വഞ്ചിക്കുന്ന നിലപാട് എടുത്തിട്ടില്ല. കിഷോർ എന്ന ബ്രാഞ്ച് സെക്രട്ടറി അറിയിച്ചതനുസരിച്ചാണ് പരിപാടിയിൽ പങ്കെടുത്തത്. നേരിെട്ടത്തി ക്ഷണിച്ച പരിപാടികൾക്ക് മാത്രമല്ല പോകാറുള്ളത്. ഇതും അങ്ങനെ സംഭവിച്ചതാണ്. അമ്പലവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ പരിപാടിയായതുകൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. സ്ഥലത്തെത്തിയപ്പോൾ ബോർഡ് ശ്രദ്ധിച്ചില്ല. വിളക്ക് കൊളുത്താൻ എഴുന്നേറ്റപ്പോഴാണ് ചവിട്ടിയിൽ ആർ.എസ്.എസ് എന്ന് എഴുതി കണ്ടത്. സ്ഥലത്തെത്തിയിട്ട് ഉദ്ഘാടനം ചെയ്യാതെ മടങ്ങുന്നത് മര്യാദകേടാണെന്ന് കരുതി പങ്കെടുത്തു. ഇക്കാര്യത്തിൽ പാർട്ടി നടപടിയെടുത്താൽ സന്തോഷത്തോടെ സ്വീകരിക്കും- ഇതായിരുന്നു അരുണൻെറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.