സി.പി.എമ്മിൽ മന്ത്രി വിമർശനവുമായി എം.എൽ.എമാർ
text_fieldsതിരുവനന്തപുരം: സമ്മേളനം നടക്കുേമ്പാൾ നിയമസഭക്കുള്ളിലും പുറത്തും പാർട്ടി എം.എൽ.എമാരിൽ ചിലർ മന്ത്രിമാർക്കെതിരെ നടത്തുന്ന വിമർശനങ്ങളിൽ കുഴഞ്ഞ് സി.പി.എം. തുടർഭരണത്തിൽ മന്ത്രി സ്ഥാനത്ത് പരിഗണിക്കപ്പെടാതെ പോയ കെ.കെ. ൈശലജക്കും കടകംപള്ളി സുരേന്ദ്രനും പിന്നാലെ, യുവ എം.എൽ.എ എ.എൻ. ഷംസീറാണ് മന്ത്രി വിമർശനവുമായി രംഗത്തെത്തിയത്. മന്ത്രിമാരായ വീണ ജോർജിനും വി. ശിവൻ കുട്ടിക്കും കെ.എൻ. ബാലഗോപാലിനും പിന്നാലെ, യുവ മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് സ്വന്തം എം.എൽ.എമാരുടെ വിചാരണക്ക് വിധേയമായത്. സംഘടനക്കുള്ളിൽ മാത്രം പറയേണ്ട കാര്യങ്ങൾ നേതാക്കൾ പുറത്ത് അലക്കിത്തുടങ്ങിയതോടെ പാർട്ടിയിലെ പുതിയ പ്രവണതയിൽ ആശയക്കുഴപ്പത്തിലാണ് അണികൾ.
കോഴിക്കോട് നിപ ബാധിച്ച് കുട്ടി മരിച്ച സംഭവത്തിൽ ചാനലുകളോട് പ്രതികരിച്ച ൈശലജ വീണ്ടും വൈറസ് വരാനുള്ള സാധ്യത വിദഗ്ധർ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നെന്നുപറഞ്ഞ് പുതിയ ആരോഗ്യമന്ത്രി വീണ ജോർജിനെ പ്രതിരോധത്തിലാക്കി. പിന്നീട്, നിയമസഭയിൽ കോവിഡ് ലോക്ഡൗണിൽ ദുരിതത്തിലായ വിഭാഗങ്ങൾക്കുള്ള സർക്കാർ സഹായ നടപടി അപര്യാപ്തമെന്ന് വിമർശിച്ചു. ഇൗ സഭാ സമ്മേളനത്തിലും എസ്.എസ്.എൽ.സി തുടർ പഠനത്തിലെ വിദ്യാർഥികളുടെ പ്രശ്നം ഉന്നയിച്ചു. പ്രതിപക്ഷ വിമർശനങ്ങൾ സർക്കാർ തള്ളുേമ്പാഴായിരുന്നിത്. കടകംപള്ളി സുരേന്ദ്രനും നിയമസഭയിൽ കിഫ്ബിക്കെതിരായി തിരിഞ്ഞു. മുതിർന്ന എം.എൽ.എയുടെ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നതായി ധനമന്ത്രിയുടെ മറുപടി.
മരാമത്ത് കരാറുകാരെച്ചൊല്ലി എ.എൻ. ഷംസീർ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ തിരിഞ്ഞതാണ് ഒടുവിലത്തെ വിവാദം. കരാറുകാരെ ശിപാർശയുമായി മന്ത്രിയുടെ അടുക്കലേക്ക് വിടുന്ന പ്രവണത എം.എൽ.എമാർ ഉപേക്ഷിക്കണമെന്ന റിയാസിെൻറ സഭാ മറുപടിയെ ഷംസീർ വിമർശിച്ചു. പാർലമെൻററി പാർട്ടി യോഗത്തിൽ മന്ത്രിയുടെ പേരെടുത്തുപറയാതെ എം.എൽ.എമാർ പലരുമായും മന്ത്രിമാരുടെ ഒാഫിസിൽ പോകേണ്ടിവരുമെന്നും അത് വിലക്കുന്നത് ശരിയല്ലെന്നും ഷംസീർ തുറന്നടിച്ചു. പക്ഷേ, അഴിമതിക്കെതിരായ പാർട്ടി നിലപാട് ആവർത്തിച്ച മന്ത്രിക്കെതിരായ വിമർശനം പുറത്ത് ചർച്ചയായതോടെ നേതൃത്വവും ഗൗരവമായെടുത്തു. നേരത്തേ കെ.ബി. ഗണേഷ് കുമാറിെൻറ കിഫ്ബി വിമർശനത്തെയും ഷംസീർ സഭയിൽ പിന്തുണച്ചിരുന്നു. ഡി.വൈ.എഫ്.െഎയിൽ സമകാലികരായി പ്രവർത്തിച്ചെങ്കിലും സഭയിൽ ഷംസീറിന് ഇത് രണ്ടാം ഉൗഴമാണ്. പക്ഷേ, ഡി.വൈ.എഫ്.െഎ അഖിലേന്ത്യ പ്രസിഡൻറായ റിയാസിനാണ് കന്നിയങ്കം ജയിച്ച് മന്ത്രിയാകാൻ കുറിവീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.