സർക്കാർ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ ഇടപെടലിന് എം.എൽ.എമാർക്ക് സി.പി.എം നിർദേശം
text_fieldsതിരുവനന്തപുരം: സർക്കാറിെൻറ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ ശക്തമായി രംഗത്തിറങ്ങാൻ സി.പി.എം പാർട്ടി എം.എൽ.എമാർക്ക് നിർദേശം നൽകി. വികസന പ്രവർത്തനങ്ങൾക്ക് പ്രചാരണം കൊടുക്കുന്നതിൽ എം.എൽ.എമാർ വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ലെന്ന വിമർശനവും പാർലമെൻററി പാർട്ടി യോഗത്തിൽ ഉയർന്നു.
സർക്കാറിെൻറ പദ്ധതികൾ ജനങ്ങളുടെ മുന്നിലെത്തിക്കാനും വിവാദങ്ങളിൽ സർക്കാർ-പാർട്ടി നിലപാടുകൾ അവതരിപ്പിക്കാനുമാണ് തീരുമാനം. നവമാധ്യമങ്ങളിൽ എം.എൽ.എമാർ കൂടുതൽ ഇടപെടണമെന്നും നിർദേശിച്ചിട്ടുണ്ട്. സ്വർണക്കടത്ത് വിവാദത്തിൽ ശിവശങ്കറിനെ കൈയൊഴിഞ്ഞ് സർക്കാറിനെ പിന്തുണക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ലൈഫ് മിഷനുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിെൻറ വെളിച്ചത്തിൽ പദ്ധതിയുടെ സൽപേര് ജനങ്ങളിൽ വിശദീകരിക്കാനും നിർദേശിച്ചിട്ടുണ്ട്്. ഏതാനും മന്ത്രിമാർ ഇൗ വിഷയത്തിൽ വിശദീകരണവുമായി വാർത്തസമ്മേളനം നടത്തിക്കഴിഞ്ഞു. വൈകാതെ എല്ലാ മന്ത്രിമാരും രംഗത്തെത്തും. ലൈഫ് മിഷനിലെ ഗുണഭോക്താക്കളെ രംഗത്ത് കൊണ്ടുവരാനും ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.