വിവാദ പ്രസംഗം: എം എം മണിക്ക് പരസ്യശാസന
text_fieldsതിരുവനന്തപുരം: സ്ത്രീ തൊഴിലാളി കൂട്ടായ്മയായ പൊമ്പിളൈ ഒരുമൈക്ക് എതിരെ ഇടുക്കി ഇരുപതേക്കറില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിെൻറ പേരില്‍ മന്ത്രി എം.എം. മണിയെ പരസ്യമായി സി.പി.എം ശാസിച്ചു. അതേസമയം, മണിയെ പരസ്യമായി വിമർശിച്ചതിന് മൂന്ന് വനിത നേതാക്കൾ ഉൾപ്പെടെ നാലുപേരെ സംസ്ഥാന സെക്രട്ടറി വിമർശിക്കുകയും െചയ്തു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കൂടിയായ എം.എം. മണിക്ക് എതിരായ സംസ്ഥാന സെക്രേട്ടറിയറ്റിെൻറ അച്ചടക്ക നടപടി നിർേദശത്തിന് ബുധനാഴ്ച ചേർന്ന സംസ്ഥാന സമിതി െഎകകണ്േഠ്യന അംഗീകാരം നൽകി. ഇടുക്കി കലക്ടർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർക്ക് എതിരെയും തെൻറ പ്രസംഗത്തിൽ മണി മോശമായ ഭാഷ ഉപയോഗിച്ചിരുന്നു. പാർട്ടിയെയും സർക്കാറിനെയും തുടർച്ചയായ വിവാദങ്ങളിൽപെടുത്തുന്ന മണിയുടെ നടപടിയാണ് പരസ്യമായി ശാസിക്കാൻ നേതൃത്വത്തെ പ്രേരിപ്പിച്ചത്. ‘പാർട്ടിയുടെ യശസ്സിന് മങ്ങലേൽപിക്കുന്ന നിലയിൽ പൊതു പരാമർശങ്ങൾ നടത്തിയതിന് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗമായ എം.എം. മണിയെ പരസ്യമായി ശാസിക്കാൻ തീരുമാനിച്ചു’ എന്ന ഒറ്റവരി വാർത്തക്കുറിപ്പും യോഗശേഷം നേതൃത്വം പുറത്തുവിട്ടു.
സി.പി.എമ്മിെൻറ ഭരണഘടനപ്രകാരം ആറ് അച്ചടക്ക നടപടികളാണ് ഒരു അംഗത്തിനുനേരെ എടുക്കാൻ കഴിയുന്നത്. ഇതിൽ താക്കീത്, ശാസന എന്നിവ കഴിഞ്ഞ് മൂന്നാമത്തെ നടപടിയാണ് പരസ്യശാസന. ഇത് താരതമ്യേന ദുർബലമായ അച്ചടക്ക നടപടിയായാണ് കണക്കാക്കുന്നത്. അതേസമയം, മണിയുടെ നടപടിയെ പരസ്യമായി വിമർശിച്ച വനിത നേതാക്കളായ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, പി.കെ. ശ്രീമതി എം.പി, ടി.എൻ. സീമ, എ.കെ. ബാലൻ എന്നിവരുടെ നടപടിയെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചു. വിവാദങ്ങൾ ഉണ്ടാവുേമ്പാൾ പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറി വിശദീകരിക്കുമെന്നും മറ്റു നേതാക്കൾ ആരും ഇനി പരസ്യമായി പ്രതികരിച്ച് വഷളാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
എം.എം. മണി രണ്ടാം തവണയാണ് അച്ചടക്ക നടപടി ഏറ്റുവാങ്ങുന്നത്. നേരത്തേ രാഷ്ട്രീയ എതിരാളികളെ ‘വൺ.. ടു.. ത്രീ...’ ക്രമത്തിൽ വകവരുത്തിയെന്ന വിവാദ പ്രസംഗം ഇടുക്കി മണക്കാട്ട് നടത്തിയതിന് 2012 ജൂണിൽ മണിയെ ആറുമാസത്തേക്ക് സംസ്ഥാന സമിതിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇടുക്കി ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. ഇൗ പ്രസംഗത്തിെൻറ പേരിൽ അന്നത്തെ യു.ഡി.എഫ് സർക്കാർ കേസെടുത്തു.
മണിക്ക് 45 ദിവസം ജയിലിലും കിടക്കേണ്ടിവന്നു. തുടർന്ന് പി.ബി സംസ്ഥാന നേതൃത്വത്തോട് നടപടിക്ക് ആവശ്യപ്പെടുകയുമായിരുന്നു. സംസ്ഥാന സെക്രേട്ടറിയറ്റ് വിശദീകരണം ചോദിച്ചശേഷമാണ് അന്ന് സസ്പെൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.