സി.പി.എം കളിക്കുന്നത് തരംതാണ രാഷ്ട്രീയം -മജീദ്
text_fieldsമലപ്പുറം: സര്‍ക്കാര്‍ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പണം വിതറിയും സ്ഥാനാർഥികള്‍ക്കെതിരെ കള്ളക്കേസുകള്‍ ചമച്ച ും യു.ഡി.എഫിനെ പരാജയപ്പെടുത്താൻ തെരഞ്ഞെടുപ്പിെൻറ അവസാനഘട്ടത്തില്‍ തരംതാണ രാഷ്ട്രീയം കളിക്കുകയാണ് സി.പി.എമ ്മെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. ഒളികാമറ വിഷയത്തില്‍ കോഴിക്കോട്ടെ സ്ഥാനാർഥി എം.കെ. രാഘവനെതിരെ പൊലീസ് കേസെടുത്തത് ഇതിനുദാഹരണമാണെന്ന് അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ആലത്തൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ എ. വിജയരാഘവന്‍ നടത്തിയ മോശം പരാമർശത്തില്‍ ഒരു നടപടിയുമുണ്ടായില്ല. കോഴിക്കോട് മണ്ഡലത്തില്‍ വീടുകളില്‍ കയറി പണം വിതരണം ചെയ്യുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. പൊന്നാനിയില്‍ ബി.ജെ.പിയുമായി രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്ട്. ഇവിടെ ബി.ജെ.പി സ്ഥാനാർഥി പ്രചാരണത്തിന് പോലും ഇറങ്ങുന്നില്ല.
തിരുവനന്തപുരത്തും വടകരയിലും അഡ്ജസ്റ്റ്മെൻറ് രാഷ്ട്രീയമാണ് നടക്കുന്നത്. തിരുവനന്തപുരത്ത് സി.പി.എം വോട്ടുകള്‍ ബി.ജെ.പിക്ക് നല്‍കി വടകരയില്‍ തിരിച്ച് വാങ്ങാനാണ് ധാരണ. ഏറ്റവും അവസാനം വര്‍ഗീയത മുഖമുദ്രയാക്കിയ സി.പി. സുഗതെൻറ ഹിന്ദു പാര്‍ലമെൻറിെൻറ പിന്തുണയും സി.പി.എം സ്വീകരിച്ചതായി മജീദ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.