'രണ്ടില' സാഹചര്യം വിലയിരുത്താൻ സി.പി.എം
text_fieldsതിരുവനന്തപുരം: കേരള കോൺഗ്രസിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ സി.പി.എം. രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ചതും, മുൻ കർശനസ്വരം യു.ഡി.എഫ് മയപ്പെടുത്തിയതും ഉൾപ്പെടെ വിലയിരുത്താനാണ് തീരുമാനം. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് ഇൗ വിഷയം കൂടി ചർച്ച ചെയ്യും.
സി.പി.െഎ എതിർപ്പ് പ്രകടിപ്പിച്ചിട്ടും നിലവിലെ രാഷ്ട്രീയ സാഹചര്യം ഉപയോഗിക്കുന്നതിന് ജോസ് വിഭാഗത്തോട് പരസ്യ അനുകൂല സമീപനമാണ് സി.പി.എം നേതൃത്വം സ്വീകരിച്ചത്. ഇരുവിഭാഗവും ഏകദേശ ധാരണയിലേക്ക് എത്തിയെന്ന അഭ്യൂഹം ശക്തിപ്പെടുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം വന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്ന് ജോസ് വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യസഭ തെരഞ്ഞെടുപ്പിനും അവിശ്വാസ പ്രമേയത്തിനും ശേഷം സ്വരം കടുപ്പിച്ച കോൺഗ്രസ് പക്ഷേ, സാഹചര്യം തിരിച്ചറിഞ്ഞ് നിലപാട് മയപ്പെടുത്തിയത് സി.പി.എം തിരിച്ചറിയുന്നു. ഇനി നിലപാട് വ്യക്തമാക്കേണ്ടത് ജോസാണെന്ന അഭിപ്രായമാണ് സി.പി.എം നേതൃത്വത്തിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.