പ്രാദേശിക വിഭാഗീയതക്ക് മുന്നറിയിപ്പുമായി സി.പി.എം സംഘടനാ റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: പ്രാദേശികതലത്തിലെ ഒറ്റപ്പെട്ട വിഭാഗീയതക്ക് മുന്നറിയിപ്പ് നൽകുന്ന, സി.പി.എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോർട്ടിന്റെ കരടിന് സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ അംഗീകാരം. ശനിയാഴ്ചയും ഞായറാഴ്ചയും ചേരുന്ന സംസ്ഥാന സമിതിയിൽ ഇതിന്മേൽ ചർച്ച നടക്കും. തുടർന്ന് അന്തിമമായി അംഗീകരിക്കും.
പാർട്ടിയിൽ സംസ്ഥാനതലത്തിൽ വിഭാഗീയതയില്ലാതായെന്ന് റിപ്പോർട്ട് അടിവരയിടുന്നു. അതേസമയം, പ്രാദേശികമായി വിഭാഗീയതയുടെ ഒറ്റപ്പെട്ട തുരുത്തുകൾ ഉണ്ടാകുന്നുണ്ടെന്ന് കുറ്റപ്പെടുത്തുന്നു. വ്യക്തികേന്ദ്രീകൃതമായ വിഭാഗീയതയുടെ വ്യതിയാനം പാർട്ടിയിലുണ്ടാകുന്നെന്നും അത് തിരുത്തണമെന്നും റിപ്പോർട്ട് ഓർമിപ്പിക്കുന്നു. ജില്ല സമ്മേളനങ്ങൾ അസ്വാരസ്യങ്ങളില്ലാതെ പൂർത്തിയാക്കാനായത് പാർട്ടിയിലെ ഐക്യത്തിന്റെ സൂചനയായാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.
സംസ്ഥാന സർക്കാറിന്റെ പ്രവർത്തനങ്ങളും തുടർഭരണത്തിൽ പാർട്ടിപ്രവർത്തകർ ഏറ്റെടുക്കേണ്ട കടമകളും സംബന്ധിച്ച മറ്റൊരു രേഖ കൂടി അംഗീകരിച്ചു. നേരത്തേ പാർട്ടി അംഗീകരിച്ച റിപ്പോർട്ടാണ് ചെറിയ മാറ്റങ്ങളോടെ വീണ്ടും കൊണ്ടുവന്നത്. ഇതും സംഘടനാ റിപ്പോർട്ടിന്റെ ഭാഗമാക്കാനാണ് സെക്രട്ടേറിയറ്റിലെ ധാരണ. മാർച്ച് ഒന്നുമുതൽ നാലുവരെ എറണാകുളം മറൈൻ ഡ്രൈവിലാണ് സംസ്ഥാന സമ്മേളനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.