വോട്ടുചോർച്ച മുൻകൂട്ടി അറിയുന്നതിൽ സംസ്ഥാന ഘടകം പരാജയപ്പെട്ടു; പി.ബിയിൽ വിമർശനം
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രാഥമികമായി വിലയിരുത്താനുള്ള സി.പി.എം പോളിറ് റ് ബ്യൂറോയിൽ കേരള ഘടകത്തിന് വിമർശനം. ഞായറാഴ്ച വൈകീട്ട് നാലിന് ഡൽഹിയിൽ തുട ങ്ങിയ പോളിറ്റ് ബ്യൂറോയിൽ വോട്ടുചോർച്ച തിരിച്ചറിയുന്നതിൽ കേരളം പരാജയപ്പെട്ട ു എന്ന വിമർശനമാണ് ഉയർന്നത്. വിശ്വാസിസമൂഹം പാർട്ടിയുടെ അടിത്തറയിൽനിന്നും അകന്നുപോയെന്ന് കേരള ഘടകം പി.ബിയിൽ ബോധിപ്പിച്ചു.
മതന്യൂനപക്ഷങ്ങൾ അകന്നുപോയത് തിരിച്ചടിക്ക് കാരണമായതായും കേരളം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. ശബരിമല അടക്കമുള്ള വിഷയങ്ങൾ സി.പി.എമ്മിെൻറ പരാജയത്തിന് കാരണമായെന്ന് അംഗീകരിക്കുന്നതാണ് റിപ്പോർട്ട്. അതേസമയം, ഇത് രണ്ടും താൽക്കാലികമാണെന്നും സംസ്ഥാന ഘടകം ചൂണ്ടിക്കാട്ടി.
സംസ്ഥാന കമ്മിറ്റി ചേർന്ന് തയാറാക്കിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക വിലയിരുത്തലിന് അടുത്തമാസം ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിശദ ചർച്ച നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.