നാദാപുരത്ത് ഇ.കെ. വിജയനുവേണ്ടി സി.പി.എം പിടിമുറുക്കുന്നു
text_fieldsനാദാപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ നാദാപുരത്ത് ഇ.കെ. വിജയൻ എം.എൽ.എക്ക് ഒരു തവണകൂടി അവസരം നൽകണമെന്ന ആവശ്യം സി.പി.എമ്മിൽ ഉയരുന്നു.
എം.എൽ.എ നാദാപുരം നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ അദ്ദേഹത്തെ പൊതുസമ്മതനാക്കിമാറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം ഇ.കെ. വിജയനെതന്നെ കളത്തിലിറക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്.
രണ്ടു തവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന സി.പി.ഐയുടെ പൊതുധാരണപ്രകാരം നാദാപുരത്തുനിന്ന് രണ്ടു തവണ മത്സരിച്ച് വിജയിച്ച ഇ.കെ. വിജയൻ മാറിനിൽക്കേണ്ടിവരും. എം.എൽ.എക്ക് ഒരു അവസരംകൂടി നൽകണമെന്ന് സി.പി.ഐയിലെ ഒരു വിഭാഗവും ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസം ചേർന്ന ഇടതുമുന്നണി നിയോജക മണ്ഡലം യോഗം ചേർന്ന് നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം തുടങ്ങി. സി.പി.എം നാദാപുരം ഏരിയ സെക്രട്ടറി പി.പി. ചാത്തുവാണ് എൽ.ഡി.എഫ് കൺവീനർ. എൽ.ഡി.എഫിലെ മുഴുവൻ ഘടകകക്ഷികളും യോഗത്തിൽ സന്നിഹിതരായിരുന്നു.
എൽ.ഡി.എഫ് മുന്നണി ചർച്ച സംസ്ഥാനതലത്തിൽ തുടങ്ങിയ സാഹചര്യത്തിലാണ് മണ്ഡലത്തിൽ ഇ.കെ. വിജയനുവേണ്ടി മുറവിളി ഉയരുന്നത്. സി.പി.എം വോട്ടിെൻറ അടിത്തറയിലാണ് കാലങ്ങളായി സി.പി.ഐ എം.എൽ.എമാർ മണ്ഡലത്തിൽ ജയിച്ചുകയറുന്നത്.
എന്നാൽ, മണ്ഡലത്തിൽ സുപരിചിതരായ പുതുമുഖങ്ങളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും സി.പി.ഐയിൽ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.