അനാവശ്യ വിവാദങ്ങൾ അരുത്: പ്രൈവറ്റ് സെക്രട്ടറിമാരോട് സി.പി.എം
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് വർഷത്തിൽ അനാവശ്യ കാര്യങ്ങളിൽ തലയിട്ട് വിവാദങ്ങൾ സൃഷ്ടിക്കരുതെന്ന് പാർട്ടി മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരോട് സ്വരം കടുപ്പിച്ച് സി.പി.എം നേതൃത്വം. അടുത്ത 10 മാസം അങ്ങേയറ്റം ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും സി.പി.എം ആസ്ഥാനമായ എ.കെ.ജി സെൻററിൽ വിളിച്ചുചേർത്ത യോഗത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സ്വർണ കള്ളക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധത്തിെൻറ പേരിൽ മുഖ്യമന്ത്രിയുടെ ഒാഫിസ് വിവാദത്തിൽപെട്ടതും മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ പുറത്താക്കുന്നതിലും കലാശിച്ച സാഹചര്യത്തിലായിരുന്നു യോഗം.മുഖ്യമന്ത്രിയുടെ ഒാഫിസ് അകപ്പെട്ട വിവാദത്തെ പാഠമായി ഉൾക്കൊള്ളണമെന്നും കോടിയേരി പറഞ്ഞു. തങ്ങൾക്ക് ചുമതലയുള്ള വകുപ്പുകളുടെയും മന്ത്രിമാരുടെയും പ്രതിച്ഛായ മെച്ചപ്പെടുത്താൻ സഹായകമാവുന്ന പ്രവർത്തനങ്ങൾ വേണം മുൻകൈയെടുത്ത് നടത്താൻ.
ഒാരോ വകുപ്പിലെയും ഫയലുകളുടെ നീക്കം ഉൗർജിതമാക്കണം. മന്ത്രിമാരുടെ ഒാഫിസിൽ തീരുമാനം എടുക്കാതെ അനാവശ്യ താമസം ഉണ്ടാവാതെ ശ്രദ്ധിക്കണം. ഒാരോ ഫയലും വിശദമായി പഠിക്കണം. സംശയങ്ങൾ ഉടൻ നിവാരണം ചെയ്യണം. സർക്കാർ ഇത് നാലാം വർഷത്തിലാണ് പ്രവർത്തിക്കുന്നത് എന്നത് എല്ലാവരും ഒാർക്കണം. എൽ.ഡി.എഫിെൻറ പ്രകടനപത്രികയിലെ ഇനി നടപ്പാക്കാനുള്ള കാര്യങ്ങൾക്ക് വേണം മുൻതൂക്കം നൽകാൻ. ആ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഏകോപനം നൽകണം. സർക്കാറിെൻറ കീർത്തി വീണ്ടെടുക്കുന്ന പ്രവർത്തനമാവണം നടത്തേണ്ടെതന്നും അദ്ദേഹം നിർേദശിച്ചു.
സി.പി.എം നിയന്ത്രണത്തിലുള്ള വകുപ്പുകളുടെ പ്രവർത്തനത്തിലുള്ള പ്രശ്നങ്ങളും പദ്ധതിനിർേദശവും മുന്നോട്ടുവെക്കാനും പ്രൈവറ്റ് സെക്രട്ടറിമാരോട് സംസ്ഥാന സെക്രട്ടറി നിർേദശിച്ചു. വ്യാഴാഴ്ച രാവിലെ മന്ത്രിസഭയോഗ ശേഷമായിരുന്നു യോഗം. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പ്രൈവറ്റ് സെക്രട്ടറിമാരിൽ മാത്രം ഒതുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.