പി. ശശിയെ സംരക്ഷിച്ചും ജലീലിനെ ചേർത്തുപിടിച്ചും സി.പി.എം
text_fieldsതിരുവനന്തപുരം: കെ.ടി. ജലീലിനെ ചേർത്തുപിടിച്ചും പി.കെ. ശശിയെ സംരക്ഷിച്ചും പി.വി. അൻവറിന്റെ ആരോപണങ്ങളെ തള്ളിയും സി.പി.എം. കെ.ടി. ജലീലിന്റെ നിലപാട് ശ്രദ്ധേയമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. രണ്ടിന് എന്തോ അദ്ഭുതം സംഭവിക്കുമെന്ന് പറഞ്ഞാണ് പത്രക്കാർ പോയത്. ഇടതുമുന്നണിക്ക് എതിരല്ല ജലീലെന്ന് കണ്ട് പരിപാടി തന്നെ മാധ്യമങ്ങൾ നിർത്തി. മലപ്പുറം ജില്ല സെക്രട്ടറിയെ ആർ.എസ്.എസുകാരനെന്നാണ് അൻവർ പ്രചരിപ്പിക്കുന്നത്. വസ്തുതാവിരുദ്ധ കാര്യങ്ങളാണ് പരാതിയിലുള്ളത്.
ശശിയെ ബോധപൂർവം അപമാനിക്കാനുള്ള പ്രയോഗം മാത്രമാണ് അതിൽ. ഇതിൽ പാർട്ടിക്ക് പരിശോധിക്കാൻ ഒന്നുമില്ല. റിയാസ് ഡി.വൈ.എഫ്.ഐയിൽ പ്രവർത്തിക്കുമ്പോഴാണ് എം.എൽ.എയും മന്ത്രിയുമായത്. സി.പി.എമ്മിൽ ഉൾപാർട്ടി ജനാധിപത്യമില്ല എന്നത് പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.